മലപ്പുറം : ജില്ലയില്‍ നിരോധനാജ്ഞ നിലവിലുള്ള പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശങ്ങളും ഉത്തരവുകളും ലംഘിച്ച് വാഹനങ്ങള്‍ അനാവശ്യമായി നിരത്തിലിറക്കുന്നവരുടെ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവ താത്ക്കാലികമായി റദ്ദ് ചെയ്യുമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതിനായി റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു. വാഹനങ്ങള്‍ നിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും അവ ലംഘിച്ച് വാഹനങ്ങള്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…