
കോഴിക്കോട്: കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് ചൂരല്‍ കഷായത്തിന് പകരം രസകരമായ ശിക്ഷകള്‍. വടകര റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വാഹനം വിട്ടുകിട്ടാന്‍ പിഴ നല്‍കുന്നതിനൊപ്പം എഴുത്ത് പരീക്ഷ കൂടി പൂര്‍ത്തിയാക്കേണ്ടത്. ഇരുപത്തി ഒന്ന് ദിവസം അനാവശ്യമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് ഇരുപത്തി ഒന്ന് തവണയാണ് പലരും എഴുതി നല്‍കിയത്. വെറുതെ റോഡിലെ കാഴ്ച കാണാനിറങ്ങിയവര്‍ക്കുള്ള നല്ല നടപ്പ് കൂടിയാണിത്.
പ്രാകൃതമായ ശിക്ഷാനടപടികള്‍ പൂര്‍ണമായും ഒഴിവാക്കി നല്ല നടപ്പിനുള്ള വഴിയൊരുക്കണമെന്ന നിര്‍ദേശമാണ് പ്രധാനമായും റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടപ്പാക്കുന്നത്. പേപ്പറില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതുന്നവര്‍ക്ക് എഴുതാനുള്ളത് പൊലീസ് കൈമാറും. പിഴയൊടുക്കാതെ പോകാന്‍ അനുവദിക്കുന്ന വാഹന ഉടമകളും ആവര്‍ത്തിക്കില്ലെന്നത് എഴുതിനല്‍കണമെന്നത് നിര്‍ബന്ധം.
ഇമ്പോസിഷന്‍ നിര്‍ബന്ധമെന്ന് അറിഞ്ഞതുകൊണ്ടാകാം വിശേഷം തിരക്കി റോഡിലിറങ്ങുന്ന വാഹനയാത്രികരുടെ എണ്ണത്തില്‍ കുറവുണ്ടായി. എഴുത്തുപേടി നിരത്തിലെ തിരക്കൊഴിവാക്കുമെന്ന് തന്നെയാണ് പൊലീസ് വിലയിരുത്തല്‍.
Rasakan Sensasi Berbeda Strategi Ampuh & Peluang Besar Menangkan di game sweet bonanza, Nikmati Keun
Rasakan Sensasi Berbeda: Strategi Ampuh & Peluang Besar Menangkan di game sweet bonanz…











