തിരുവനന്തപുരം: സംസ്ഥാനത്ത് 2,15,930 പേരുടെ ശന്പളം വിതരണം ചെയ്തതായി ധനമന്ത്രി തോമസ് ഐസക്. ആദ്യ ശന്പളദിവസമായ വ്യാഴാഴ്ച ആരോഗ്യം, പോലീസ് ഉള്‍പ്പെടെയുളള വകുപ്പുകളിലെ 23,901 ബില്ലുകള്‍ പാസാക്കിയെന്നും ധനമന്ത്രി അറിയിച്ചു.

223 ട്രഷറികളിലായി 27,267 പേരുടെ പെന്‍ഷന്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചും, മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെയും ആവശ്യമായ മുന്‍കരുതലുകളോടെയുമാണു പെന്‍ഷന്‍ വിതരണം. എല്ലാ ട്രഷറികളിലും ആരോഗ്യ വകുപ്പിന്റെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ ഹാന്‍ഡ്വാഷ്, സാനിട്ടൈസര്‍ എന്നിവ സജീകരിച്ചിരുന്നു. മിക്ക ട്രഷറികളിലും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ലഭ്യമാക്കിയിരുന്നെന്നും ധനമന്ത്രി അറിയിച്ചു.

പെന്‍ഷന്‍ അക്കൗണ്ട് നന്പറിന്റെ അവസാന അക്കത്തിന്റെ ക്രമപ്രകാരമാണു പെന്‍ഷന്‍ വിതരണത്തിന്റെ ദിവസങ്ങള്‍ ക്രമീകരിച്ചിരുന്നതിനാല്‍ സാധാരണയുണ്ടാകുന്ന തിരക്കുണ്ടായിരുന്നില്ല. ഒരു സമയം അഞ്ചുപേരെ മാത്രമേ ക്യൂവില്‍ അനുവദിച്ചിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ക്ക് ഇരിക്കുന്നതിനാവശ്യമായ അകലം പാലിച്ച് വെയ്റ്റിംഗ് ഏര്യയിലോ കോന്പൗണ്ടിലോ കസേരകള്‍ ഒരുക്കി. ഇത്തരം കസേരകള്‍ ഓരോരുത്തരും എഴുന്നേറ്റു മാറുന്ന മുറയ്ക്ക് അണുവിമുക്തമാക്കുന്നതിന് പ്രത്യേകം വോളണ്ടിയര്‍മാരെ നിര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെസാമ്പത്തികസ്ഥിതിയുടെ ഗുരുതരാവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഈ മാസത്തെ ശമ്പളവും പെന്‍ഷനും മുടങ്ങുമോ എന്നാണ് ചോദ്യമെന്നും അതിനെക്കുറിച്ച് ആര്‍ക്കും സംശയംവേണ്ടെന്നും ധനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…