കല്‍പ്പറ്റ : കോവിഡ് പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് ആശ്വാസമാവുകയാണ് ഭാരതീയ ചികിത്സാവകുപ്പിന്റെയും ഹോമിയോ വകുപ്പിന്റെയും ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ . ജനറല്‍ മെഡിസിന്‍ , മാനസികം , ഗൈനക്കോളജി , കുട്ടികളുടെ വിഭാഗം , ത്വക്ക് രോഗം എന്നിവയിലാണ് ടെലിഫോണ്‍ വഴി ചികില്‍സ . ഓരോ മേഖലയിലേയും സ്‌പെഷ്യലിറ്റി ഡോക്ടര്‍മാരാണ് രോഗികള്‍ക്ക് ചികില്‍സാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് . ഭാരതീയ ചികിത്സാവകുപ്പിന്റെ ടെലി മെഡിസിന്‍ സംവിധാനത്തിലൂടെ ജില്ലയില്‍ ഇതുവരെ ജില്ലയില്‍ 480 പേര്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തി . ജനറല്‍ മെഡിസില്‍ 210 , മാനസികം 240 , സ്ത്രീരോഗം 20 , കുട്ടികളുടെ രോഗം 21 , ത്വക്ക് രോഗം 9 എന്നിങ്ങനെയാണ് ചികില്‍സാ കണക്കുകള്‍ . വിവിധ വിഭാഗങ്ങളിലെ എട്ട് ഡോക്ടര്‍മാരാണ് സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത് . മരുന്ന് ആവശ്യമുള്ളവര്‍ക്ക് അതത് പ്രദേശത്തെ ഡിസ്പന്‍സറികളില്‍ നിന്ന് ലഭിക്കും . പ്രതിരോധ മരുന്നുകളുടെ വിതരണവും ഇതോടൊപ്പം ഡിസ്പന്‍സറികളില്‍ നടത്തുന്നുണ്ട് . മറ്റ് ചികില്‍സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് അതത് പഞ്ചായത്തിലെ ഡിസ്‌പെന്‍സറികളിലെ ഡോക്ടര്‍മാരെയും രോഗികള്‍ക്ക് ഫോണില്‍ ബന്ധപ്പെട്ട് ചികില്‍ നിര്‍ദ്ദേശങ്ങള്‍ തേടാനും സൗകര്യമുണ്ട് . ഹോമിയോ വിഭാഗത്തില്‍ 120 പേരാണ് ടെലിമെഡിസില്‍ സംവിധാനം ഉപയോഗപ്പെടുത്തിയത് . മാനസിക സംഘര്‍ഷം നേരിടുന്നവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ സൈക്കോളജിസ്റ്റുകളുടെ സേവനവും ലഭ്യമാണ് . അഞ്ചുകുന്നില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആസ്പത്രിയുടെ കീഴില്‍ 13 ഡോക്ടര്‍ , 7 സൈക്കോളജിസ്റ്റുകള്‍ എന്നിവരുടെ സേവനം രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെ ലഭിക്കും . ലോക്ക് ഡൗണ്‍ സമയത്ത് ഡോക്ടറെ നേരിട്ട് സമീപിക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് വകുപ്പുകള്‍ ഇത്തരമൊരു സംവിധാനമൊരുക്കിയത് .

Leave a Reply

Your email address will not be published. Required fields are marked *

Check Also

Rasakan Sensasi Berbeda Strategi Ampuh & Peluang Besar Menangkan di game sweet bonanza, Nikmati Keun

Rasakan Sensasi Berbeda: Strategi Ampuh & Peluang Besar Menangkan di game sweet bonanz…