ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ അവസരമൊരുക്കിയിട്ടും മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ വിമാനസര്‍വീസിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയും കാത്ത് കഴിയുന്നു. കോവിഡ് രോഗ പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ കുവൈത്തും യുഎഇയും പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനും മന്ത്രാലയം അനുമതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം കിട്ടാത്തതിനാല്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വൈകുകയാണ്.


ലോക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നതോടെയാണ് അനുമതി ലഭിച്ചിട്ടും നാട്ടിലേക്ക് വരന്‍ കഴിയാതെ പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. വിദേശികളെ തിരിച്ചുകൊണ്ടുപോകാന്‍ അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സ്വന്തം പൗരന്മാരെ തിരിച്ചെത്തിക്കാനും താല്‍പര്യമെടുക്കണമെന്നാണ് പ്രവാസികളുടെ ഇപ്പോഴത്തെ ആവശ്യം.
ഈ അവസരം ഉപയോഗപ്പെടുത്തി ഫിലിപ്പിന്‍സ്, ലബനോന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഗള്‍ഫിലെ അവരുടെ പൗരന്മാരെ നാട്ടിലെത്തിച്ചു.
പ്രായമായവരും രോഗികളും വിസാകാലാവധി കഴിഞ്ഞവരും നാട്ടില്‍ അടിയന്തരമായി എത്തേണ്ടവരും ഉള്‍പ്പെടെ നിരവധിപേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ദുബായിലെ നൈഫടക്കം രോഗം വ്യാപിച്ച മേഖലകളില്‍ ഭീതിയോടെ കഴിയുന്ന സാധാരണക്കാരായ തൊഴിലാളികളെ അടിയന്തിര സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ ചെലവില്‍ നാട്ടിലേക്ക് കൊണ്ടുപോകണമെന്നും പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നു.
അതേസമയം ഇന്ത്യയിലേക്ക് ഏപ്രില്‍ 15 മുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബൈ നടപടി ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. കോവിഡ് രോഗ നിയന്ത്രണത്തിനായുള്ള ഇന്ത്യയിലെ വിലക്കുകള്‍ ഏപ്രില്‍ 14ന് അവസാനിക്കുമെന്ന പ്രതീക്ഷയിലാണിത് സര്‍വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങിയത് എന്നാണ് സൂചന. കോഴിക്കോട്, നെടുമ്പാശ്ശേരി ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്ത്യയിലെ നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രത്യേക സര്‍വീസുകളെന്ന് അറിയിച്ചാണ് വെബ്‌സൈറ്റില്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങിയത്.
അടിയന്തര ആവശ്യങ്ങള്‍ക്കും സന്ദര്‍ശക വിസയില്‍ കുടുങ്ങിപ്പോയവര്‍ക്കും വേണ്ടിയാവും ആദ്യ സര്‍വീസുകള്‍ എന്നാണ് സൂചന. ഏഴ് കിലോഗ്രാമിന്റെ ഹാന്‍ഡ് ബാഗേജ് മാത്രമാണ് അനുവദിക്കുന്നത്. പാകിസ്താന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കും ഏപ്രില്‍ 15 മുതല്‍ ഫ്‌ളൈ ദുബൈ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതായാണ് ലഭ്യമാകുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…