പോത്താനിക്കാട്: രാജ്യം ലോക് ഡൗണ്‍ ആയതോടു കൂടി വീട്ടിലിരുന്ന് പുതിയ പുതിയ പാചക രൂചിക്കുട്ടുകള്‍ പരിക്ഷിക്കുന്ന തിരക്കിലാണ് മലയാളി വീട്ടമ്മമാര്‍. സുലഭമായി നാട്ടിന്‍ പുറങ്ങളില്‍ ലഭിക്കുന്ന വസ്തുവാണല്ലോ ചക്ക . ചക്കയും, ചക്കക്കുരുവും ആണ് പലരുടെയും പരീക്ഷണ വസ്തു. അതിലൊന്നാണ് ചക്കക്കുരു ജ്യൂസ്. മറ്റെല്ലാ ജ്യൂസുകളെയും, ഷേയ്ക്കുകളെയും വെല്ലുന്നതാണ് ഈ ചക്കക്കുരു ജ്യൂസ് എന്ന് കഴിച്ചവര്‍ പറയുന്നു. നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി ഉണ്ടാക്കുന്ന ഭഷ്യ വസ്തു ആണ് ചക്കയും, ചക്കക്കുരുവും. എളുപ്പത്തില്‍ ആര്‍ക്കും തയ്യാറാക്കാം എന്നതാണ് ഈ ജ്യൂസിന്റെ പ്രത്യോകത. ചക്കക്കുരു വേവിച്ച് എടുക്കുക., ഇത് തണുത്ത ശേഷം തൊലി കളയുക. അതിനു ശേഷം കുറച്ച് പാല്‍, പഞ്ചസാര, ഏലക്കാ ,പഴം എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ ഇട്ട് അടിച്ചെടുത്താല്‍ സ്വാദിഷ്ടമാര്‍ന്ന ചക്കക്കുരു ജ്യൂസ് റെഡി. ലോക് ഡൗണ്‍ മാറിയ ശേഷം ബേക്കറികളിലും, ശീതളപാനീയ കടകളിലും എല്ലാം ജാക്ക് ഫ്രൂട്ട് ജ്യൂസ് അല്ലെങ്കില്‍ ഷെയ്ക്ക് എന്ന പേരില്‍ ഇവനായിരിക്കും നാളത്തെതാരം!

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…