മഞ്ജു വാര്യര്‍ എന്ന നടി എല്ലാ കാലത്തും മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളു. ഒരു കാലത്ത് സൂപ്പര്‍ നായികയായിരുന്നെങ്കിലും പതിനാല് വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്നു. തിരിച്ച് വരവും മോശമാക്കാതെയായിരുന്നു. അന്നേക്കാള്‍ പ്രൗഡി ഇന്നാണെന്ന് വേണം പറയാന്‍. കാരണം മലയാള സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവി ഇന്ന് മഞ്ജുവിന്റെ കൈയിലാണ്.
മലയാളത്തില്‍ മിന്നിച്ച് നില്‍ക്കുമ്പോഴാണ് തമിഴിലേക്ക് കൂടി ഒരു ചുവടുമാറ്റം നടത്തിയത്. അതൊട്ടും മോശമായിരുന്നില്ലെന്ന് മഞ്ജു വാര്യര്‍ നായികയായ അസുരന്‍ എന്ന ചിത്രം തെളിയിച്ചു. ഇപ്പോഴിതാ അവിടെ നിന്നും അവാര്‍ഡ് സ്വന്തമാക്കി കേരളത്തിന് അഭിമാനമായിരിക്കുകയാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍.
പ്രശസ്തമായ വനിതാ മാഗസിന്‍ ജെഎഫ്ഡബ്ല്യൂ തെന്നിന്ത്യയില്‍ അഭിനന്ദനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അവാര്‍ഡില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരമാണ് മഞ്ജു വാര്യര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ധനുഷിന്റെ നായികയായി അഭിനയിച്ച അസുരന്‍ എന്ന സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടിയ്ക്കുള്ള അംഗീകാരം മഞ്ജുവിന് കിട്ടിയത്. മഞ്ജുവിന് മാത്രമല്ല തമിഴ് സിനിമയിലെ മുന്‍നിര നായികമാര്‍ക്കെല്ലാം വലിയൊരു അംഗീകാരമായി അവാര്‍ഡുകള്‍ നല്‍കിയിരുന്നു.ജ്യോതികയാണ് മറ്റൊരു മികച്ച നടി. സ്ത്രീ പ്രധാന്യമുള്ള രാക്ഷസി എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു ജ്യോതികയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
Rasakan Sensasi Berbeda Strategi Ampuh & Peluang Besar Menangkan di game sweet bonanza, Nikmati Keun
Rasakan Sensasi Berbeda: Strategi Ampuh & Peluang Besar Menangkan di game sweet bonanz…













