ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നു. ഏപ്രില്‍ 27ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും മുഖ്യമന്ത്രിമാരുമായുള്ള നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച. മേയ് മൂന്നിന് രണ്ടാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമാണ് കല്പിക്കുന്നത്. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്.
രാജ്യത്ത് ഇന്ന് 1486 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 20,543 ആയി ഉയര്‍ന്നു.ഇതില്‍ 15,859 പേര്‍ ചികിത്സയിലാണ്. 3959 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇന്ത്യയിലെ മരണസംഖ്യ 652 ആണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൊവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിന് വേണ്ടി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ കാണുന്നത്.
Test rest
Test rest …













