കൊച്ചി: സ്പ്രിംഗ്ലര്‍ കരാറിന് എതിരെ പ്രതിപക്ഷം ഹൈക്കോടതിയില്‍. കരാര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതുവരെ സ്പ്രിംഗ്ലര്‍ മുഖേന ഡേറ്റ ശേഖരിച്ച കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഐടി സെക്രട്ടറി ശിവശങ്കരന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ചെന്നിത്തല ഹര്‍ജി നല്‍കിയിരിക്കുന്നത്. മന്ത്രിസഭ അറിയാതെയാണ് ഐടി സെക്രട്ടറി കരാറില്‍ ഒപ്പിട്ടതെന്നും ചെന്നിത്തല ഹര്‍ജിയില്‍ പറയുന്നു.

അതേസമയം കരാറില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും. അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങള്‍ സ്പ്രിംഗ്ലര്‍ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോര്‍ച്ച ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കരാര്‍ ലംഘനമുണ്ടായാല്‍ കമ്ബനിക്കെതിരെ ന്യൂയോര്‍ക്കിലും ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.

അസാധാരണ സാഹചര്യത്തിലുള്ള അസാധാരണ തീരുമാനമാണ് കരാര്‍ എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിക്കുക. നിയമങ്ങള്‍ പാലിച്ച് തന്നെയാണ് കമ്ബനിയെ തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ മേഖലയില്‍ വിവര ശേഖരണത്തിന് നിരവധി ഐടി കമ്ബനികളുണ്ടെങ്കിലും മാസ് ഡേറ്റ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ ഒരു കമ്ബനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിംഗ്ലറിന്റെ തെരഞ്ഞെടുപ്പെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കും.

ഗ്‌ലര്‍ കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം പേരുടെ ഡേറ്റ 2014 മുതല്‍ ആരോഗ്യ വകുപ്പിലുണ്ട്. ഇത് സംരക്ഷിക്കണമെന്നും സ്പ്രിംഗ്ലറുമായുള്ള കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്ലിം വിഭാഗത്തെ OBCയിലേക്ക് മാറ്റി’; വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് മോദി

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്ലിം വിഭാഗത്തെ ഒബിസിയിലേക്ക് മാറ്റിയെന്ന് വിവാദ പരാ…