കോട്ടയം: കൊവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജില്‍ രാജ്യത്തെ പാവപ്പെട്ടവരെ അവഗണിച്ചെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. പാക്കേജില്‍ തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്താനുള്ള ഒരു ശ്രമങ്ങളും ഇല്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഈ പ്രതിസന്ധിക്കിടെ കേന്ദ്ര സര്‍ക്കാറിന്റെ വരുമാനത്തില്‍നിന്ന് ചെലവ് വരാതിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുള്ള പാക്കേജാണിത്. കേന്ദ്രം വായ്പകള്‍ നല്‍കി എല്ലാം ബാങ്കുകളുടെ ചുമലില്‍ വയ്ക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റുപ്പെടുത്തി. മറ്റ് ഉത്തരവാദിത്വങ്ങളെല്ലാം അതാത് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പിന്‍തുടരുന്ന അതേ നയമാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നത്. ബജറ്റിന് പുറമേ ഒന്നും സര്‍ക്കാര്‍ ചെലവാക്കുന്നില്ല. 20,000 കോടിയുടെ പാക്കേജ് കൊവിഡ് വ്യാപനസമയത്ത് കേരളം പ്രഖ്യാപിച്ചു. എന്നാല്‍ ഇതില്‍ ഏറിയപങ്കും കുടിശ്ശിക തീര്‍ക്കാനുള്ള പണമാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
Rasakan Sensasi Berbeda Strategi Ampuh & Peluang Besar Menangkan di game sweet bonanza, Nikmati Keun
Rasakan Sensasi Berbeda: Strategi Ampuh & Peluang Besar Menangkan di game sweet bonanz…







