തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 16 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട്5, മലപ്പുറം4, ആലപ്പുഴ2, കോഴിക്കോട്2, കൊല്ലം, പാലക്കാട്, കാസർകോട് ഒന്നുവീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 16ആയി. ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ തുടരും. ഇന്നലെ ആരും രോഗമുക്തി നേടിയിട്ടില്ല. പുതിയ രോഗികളിൽ ഏഴുപേർ വിദേശത്തുനിന്ന് എത്തിയവരാണ്. മൂന്നുപേർക്ക് സമ്പർക്കം വഴിയാണു രോഗമുണ്ടായത്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടാവാനുള്ള സാധ്യതയേറി. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ, ഹോം ക്വാറന്റൈൻ ലംഘിച്ചതിനു 65 കേസുകൾ പോലിസ് രജിസ്റ്റർ ചെയ്തു.
ചില ആരാധനാലയങ്ങൾ ക്വാറന്റൈൻ ലംഘിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ചിലയിടത്ത് ഉൽസവം നടത്താൻ നീക്കം നടത്തുന്നുണ്ട്. അത് പാടില്ല. വയനാട് പ്രത്യേക ശ്രദ്ധ വേണ്ട ജില്ല. കണ്ടയ്ൻമെന്റ് സോണുകളിലുള്ള കടുത്ത നിയന്ത്രണം മറ്റു പ്രദേശങ്ങൾക്ക് ബാധകമല്ല. ക്വാറന്റൈൻ നടപടികൾ സംസ്ഥാനത്ത് ഫലപ്രദമാണ്. ആരോഗ്യപ്രവർത്തകരും പോലിസും തുടർച്ചയായി വിശ്രമരഹിതമായി ജോലി ചെയ്യുന്നത് പ്രശ്‌നമാണ്. ഏതുതരത്തിൽ വിശ്രമം നൽകാനാവുമെന്ന് ആലോചിക്കുന്നുണ്ട്. വാർഡ് തല സമിതി പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ്. അവരും തുടർച്ചയായി പ്രവർത്തിക്കുന്നവരാണ്. അവർക്ക് ജോലിയിൽ പ്രയാസമോ മടുപ്പോ ഉണ്ടാവുമ്പോൾ അടുത്ത ടീമിനെ നിയോഗിക്കേണ്ടി വരും. സമിതിയിൽ മാറ്റമുണ്ടാവില്ല. എന്നാൽ അവരുടെ വോളണ്ടിയർമാരാണ് ക്വാറന്റൈനിലുള്ളവരുമായി ബന്ധപ്പെടുന്നത്. സർക്കാർ സംവിധാനങ്ങൾ അറിയാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റും വരുന്നവരെ കുറിച്ച് വാർഡ് തല സമിതി വിവരം നൽകണം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Rasakan Sensasi Berbeda Strategi Ampuh & Peluang Besar Menangkan di game sweet bonanza, Nikmati Keun

Rasakan Sensasi Berbeda: Strategi Ampuh & Peluang Besar Menangkan di game sweet bonanz…