പുതുപ്പരിയാരം: സ്വാതന്ത്ര്യാനന്തരം ത്യാഗപൂര്‍ണമായ സമര്‍പ്പണത്തിലൂടെ ഇന്ത്യന്‍ ജനത കെട്ടിപ്പടുത്ത പൊതുമേഖലാസ്ഥാപനങ്ങള്‍ മോഡി സര്‍ക്കാര്‍ വിറ്റഴിക്കുന്നതിലൂടെ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സംസ്കാര സാഹിതി ജില്ലാ ചെയര്മാന് ബോബന് മാട്ടുമന്ത. ഏത് സാമ്പത്തികപ്രതിസന്ധിയുടെ കൊടുങ്കാറ്റിലും സമ്പദ്ഘടനയെ ഉലയാതെ താങ്ങിനിര്‍ത്തിയത് ഈ സ്ഥാപനങ്ങളായിരുന്നു. പാതുസ്ഥാപനങ്ങള് കെട്ടിപ്പടുത്താണ് ഇന്ത്യന്‍ ജനത രാജ്യത്തെ പുനര്‍നിര്‍മിച്ചത്. പൊതുമേഖലയ്ക്ക് ശക്തിപകരുമ്പോള്‍ കോടിക്കണക്കായ ജനങ്ങളുടെ ക്ഷേമംതന്നെയാണ് രാജ്യം ലക്ഷ്യമിട്ടത്. ജനക്ഷേമം പരിഗണനയിലേ ഇല്ലാത്ത മോഡിഭരണം കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ പിന്തുണയോടെ തീവ്രവര്‍ഗീയ ഭരണം സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ്. പബ്ലിക് യൂട്ടിലിറ്റി സര്‍വ്വീസുകളായ ഗതാഗതം, വൈദ്യുതി, കുടിവെള്ളം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ഇന്ധനം , തുടങ്ങിയവയും പ്രതിരോധം ബഹിരാകാശം തുടങ്ങി രാജ്യസുരക്ഷയെ ബാധിക്കുന്ന സ്ഥാപനങ്ങളും എത്ര നഷ്ടമുണ്ടാക്കിയാലും വില്ക്കാന് പാടില്ല. അത്തരം സേവനങ്ങള്‍ നഷ്ടം സഹിച്ചും നിലനിര്‍ത്താനുള്ള ബാദ്ധ്യത സര്‍ക്കാരുകള്‍ക്കുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. പുതുപ്പരിയാരം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി റെയില്‍വേ ഡിവിഷന് ഓഫീസിനു മുന്നില്‍ നടത്തിയ ഭിക്ഷാടന സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് എം.എന്‍.സ്വാമിനാഥന് അധ്യക്ഷത വഹിച്ചു.ബഷീര്‍ പൂച്ചിറ, എ.സി. സിദ്ധാര്ത്ഥന്, പി കാജാ മൊയ്ദീന്, മുഹമ്മദലി പിരായിരി,പി.എ മമ്മുട്ടി, കെ.ജി.സുകുമാരന്‍, മുത്തുപ്പ കുഞ്ഞു മരയ്ക്കാര്‍, ഷാജു ജോണ്‍ എന്നിവര്‍ സംസാരിച്ചു.
മലയാള സിനിമയുടെ മുത്തച്ഛന് വിടവാങ്ങി ;അന്ത്യം 98 ാം വയസില്‍
നടന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു;അന്ത്യം 98 ാം വയസില്‍. പയ്യന്നൂരിലെ ആശുപത്രിയിലായ…