മാനന്തവാടി : കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പൊതു സ്ഥലങ്ങളില്‍ ഇറങ്ങുമ്പോള്‍
മാസ്‌ക് നിര്‍ബന്ധമായ സാഹചര്യത്തില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു ലക്ഷത്തോളം
മാസ്‌ക്കുകളുമായി മാനന്തവാടി രൂപതയുടെ മാതൃകാ പ്രവര്‍ത്തനം. മാസ്‌ക്
ധരിക്കേണ്ടത് ഒരാളുടെയോ ഒരു കുടുംബത്തിന്റെയോ മാത്രമല്ല പൊതു
സമൂഹത്തിന്റെ മുഴുവന്‍ ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന സന്ദേശം
ഉയര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാനന്തവാടി രൂപതയുടെ പ്രവര്‍ത്തന
മേഖലകളില്‍ വരുന്ന വയനാട്, കണ്ണൂര്‍, മലപ്പുറം, നീലഗിരി (തമിഴ്‌നാട് )
ജില്ലകളിലെ എല്ലാ ആദിവാസി കുടുംബങ്ങളിലേക്കും നല്‍കുന്നതിനായി ഒരു ലഷത്തോളം
മാസ്‌കുകളാണ് കെസിവൈഎം മാതൃവേദിയുടെയും വിവിധ സന്യാസ സഭകളുടെയും
സഹകരണത്തോടെ തയാറാക്കി വിതരണം ചെയ്യുന്നത്.
മാസ്‌ക്ക് വിതരണത്തിന്റെ ഉദ്ഘാടനം രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം
മാനന്തവാടി ട്രൈബല്‍ സെവലപ്‌മെന്റ് ഓഫിസര്‍ പ്രമോദിന് നല്‍കി നിര്‍ഹിച്ചു.
കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര അധ്യക്ഷത വഹിച്ചു.
രൂപത മാതൃവേദി പ്രസിഡന്റ് വിജി ജോര്‍ജ് രൂപത പ്രൊക്കുറേറ്റര്‍ ഫാ. ജില്‍സണ്‍
കോക്കണ്ടത്തില്‍, കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടം,
മാത്യവേദി രൂപതാ ഡയറക്ടര്‍ ഫാ.ജോഷി മഞ്ഞക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മാസ്‌ക്കുകള്‍ എ. ഷമീര്‍ ബിഷപ്പില്‍ നിന്ന് ഏറ്റു
വാങ്ങി.
മാനന്തവാടി രൂപതയിയെ വിവിധ ഇടവകകളിലെ യുവജനങ്ങളുടെയും അമ്മമാരുടെയും
നേത്യത്വത്തില്‍ തയാറാക്കുന്ന മാസ്‌ക്കുകള്‍ കെസിവൈഎം മേഖല സമിതികളുടെ
നേതൃത്വത്തില്‍ അതത് സ്ഥലത്തെ ട്രൈബല്‍ ഏക്സ്റ്റന്‍ഷന്‍ ഓഫിസുകള്‍ വഴി പട്ടിക വര്‍ഗ
കുടുംബങ്ങളില്‍ എത്തിച്ച് നല്‍കും. സിസ്റ്റര്‍ സാലി, ടെസിന്‍ വയലില്‍, റോസ് മേരി
തേറുകാട്ടില്‍, ജിയോ മച്ചുകുഴിയില്‍, മേബിള്‍ പുള്ളോലിക്കല്‍, റ്റിബിന്‍ പാറക്കല്‍,
ഡെറിന്‍ കൊട്ടാരത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…