ലക്‌നൗ: വരന്റെ വീട്ടുകാർ ശരിക്കും ഞെട്ടിപ്പോയി. ലോക് ഡൗണിൽ കല്യാണം നീട്ടിവച്ചതായിരുന്നു. പക്ഷേ, വധു അതാ കയറിവരുന്നു. വിയർത്തൊലിച്ച് പരവശയായി…എൺപത് കിലോമീറ്ററോളം നടന്ന് തളർന്നാണ് വരവ്… ലോക്്ഡൗൺ ഇനിയും നീട്ടിയാൽ കല്യാണം വീണ്ടും നീളും. അതിനുള്ള ക്ഷമയില്ലാതെ ഒറ്റയ്ക്ക്് നടന്നെത്തിയതാണ്. മംഗൽപൂർ സ്വദേശിനിയായ ഗോൾഡിയുടെയും ബൈസാപൂർ സ്വദേശിയായ വീരേന്ദ്ര കുമാർ റാഥോറിന്റെയും വിവാഹം ഈ മാസം നാലിനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. പിന്നെയും ലോക്ക് ഡൗൺ നീണ്ടതോടെയാണ് ഇനിയും കാത്തിരിക്കാൻ പറ്റില്ലെന്ന് യുവതി പ്രഖ്യാപിച്ചത്. ബുധനാഴ്ച പുലർച്ചെ നടന്നു തുടങ്ങിയ ഗോൾഡി വിയർത്തൊലിച്ച് വരന്റെ വീട്ടിലെത്തിയതോടെ അവിടെ കല്യാണ ഒരുക്കങ്ങളും തുടങ്ങി. പെൺകുട്ടിയുടെ നിശ്ചയ ദാർഢ്യത്തെ അഭിനന്ദിച്ച് ഇരുവീട്ടുകാരും ചേർന്ന് വിവാഹം നടത്തിക്കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാപ്പച്ചിയുടെ സ്‌റ്റൈൽ, ലാലേട്ടന്റെ ആറ്റിറ്റിയൂഡ്. സുരേഷേട്ടന്റെ കമാൻഡിംഗ്… ഇവരിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് ആരായിരിക്കും? ദുൽഖറിന്റെ അഭിപ്രായം ഇതാ…

കൊച്ചി: ഗ്ലാമറിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും വ്യക്തിത്വത്തിന്റെ കാര…