കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ നടപ്പിലാക്കിവരുന്ന നമുക്കുവേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിന്റെ ഭാഗമായി കാവ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ അപൂര്‍വ്വമായ വൃക്ഷത്തൈകള്‍, ഔഷധസസ്യങ്ങള്‍ എന്നിവ വച്ചു പിടിപ്പിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്ര താരം വിനുമോഹന്‍ നിര്‍വഹിച്ചു. കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ ജി മഞ്ജുകുട്ടന്‍,ബെറ്റ്സണ്‍ വര്‍ഗ്ഗീസ്, ശോഭനദാസ്, ഗോപന്‍ ജി.ചക്കാലയില്‍, സനീഷ് സച്ചു, ആദിത്യ സന്തോഷ്, അനുശ്രീ, അജ്മല്‍, സുമയ്യാ സലാം, ഡോ. സമന്ത്, എന്നിവര്‍ നേതൃത്വം നല്‍കി. സബര്‍മതി ഗ്രന്ഥശാല, സംഗീത ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കമായത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചാലക്കുടി എംഎൽഎ ബി.ഡി. ദേവസ്സി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു