ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് സഹോദരൻ അനൂപിന്റെ കരുതലും സ്‌നേഹവുമാണെന്ന് പല തവണ അനുശ്രീ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, സഹോദരന്റെ കരുതലിനെക്കുുറിച്ചൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അനുശ്രീ. കഴിഞ്ഞ ദിവസം പുഴയിൽനടന്ന ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ അനുശ്രീ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആ ഫോട്ടോഷൂട്ടിനു പിന്നിലെ കഥയാണ് അനുശ്രീ പറയുന്നത്.
‘എല്ലായ്‌പ്പോഴുമെന്ന പോലെ, നിങ്ങളാണ് എന്റെ കരുത്ത് അനൂപ് അണ്ണാ. രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്. ഞാൻ പോസ് ചെയ്തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും ഞാൻ പോസ് ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണൻ ഇറങ്ങിയിരുന്നു,’അനുശ്രീ കുറിക്കുന്നു.
കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്‌റ്റൈലൻ ഫോട്ടോഷൂട്ടുകളുമായി സജീവമാകുകയാണ് അനുശ്രീ. ഇതുവരെ കാണാത്ത സ്‌റ്റൈലിലുള്ള ചിത്രങ്ങളാണ് ഈ ലോക്ക്ഡൗൺ കാലത്ത് അനുശ്രീ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരാധകരുമായി പങ്കുവച്ചത്.
കേരളത്തനിമയുള്ള വസ്ത്രത്തിൽ കുളത്തിൽ വെച്ചു നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളിൽ അതീവസുന്ദരിയായിരുന്നു അനുശ്രീ. ‘പൊയ്കയിൽ കുളിർപൊയ്കയിൽ പൊൻവെയിൽ നീരാടുംനേരം പൂക്കണ്ണുമായി നിൽക്കുന്നുവോ തീരത്തെ മന്ദാരം,’ എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിതിൻ നാരായണൻ എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
‘എന്റെ ആദ്യമലയാള സിനിമ പുറത്തിറങ്ങിയിട്ട് എട്ട് വർഷമാകുന്നു. വഴക്കമുളള അഭിനേതാവായും നല്ലൊരു മനുഷ്യ സ്‌നേഹിയും ആവേണ്ടത് എന്റെ കടമയാണ്. സ്വയം വെല്ലുവിളിക്കാനും സ്ഥിര സങ്കൽപങ്ങളെ തകർക്കാനുമുളള എന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട്’ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുളള അനുശ്രീയുടെ വാക്കുകൾ.
നേരത്തേയും ഇടയ്ക്കിടെ വിവിധ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് അനുശ്രീ. മുണ്ടും ഷർട്ടും സൺഗ്ലാസും ഷൂവും ധരിച്ചുളള നടിയുടെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരുന്നു. ചേട്ടന്റെ അലക്കി തേച്ചുവച്ച മുണ്ട് അടിച്ചുമാറ്റിയതാണെങ്കിലും ഷർട്ടും ഷൂവും സൺഗ്ലാസും തന്റേതാണെന്ന് അന്ന് അനുശ്രീ പറഞ്ഞിരുന്നു.
ലോക്ക്ഡൗൺ കാലം അച്ഛനും അമ്മയ്ക്കും ചേട്ടനുമൊക്കെയൊപ്പം നാട്ടിൽ ചെലവഴിക്കുകയാണ് അനുശ്രീ. കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയാണ് അനുശ്രീയുടെ സ്വദേശം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വേനലവധിക്കൊരുങ്ങി ദുബായ് നഗരം

ഈ വേനൽക്കാലം അവിസ്മരണീയ അനുഭവമാക്കി മാറ്റുവാൻ അനന്തമായ സാധ്യതകളുടെ ഒരു മിശ്രിതം ദുബായ് തുറ…