വെള്ളിച്ചെല്ലം വിതറി …. ഒഴുകുകയാണവള്‍.. . ആരേയും കൊതിപ്പിച്ച് കൊണ്ട്…അവളുടെ ആകര്‍ഷണവലയത്തില്‍ പെട്ടാല്‍ പിന്നെ തിരിച്ചുവരവുണ്ടാകില്ല. അതാണ് കൂട്ടുപുഴ .രക്തദാഹിയായ യക്ഷിയെപ്പോലെയാണ് പാറക്കടവ് പുഴ എന്ന് ചിലര്‍ വിശേഷിപ്പിക്കാറുണ്ട്. കഴിഞ്ഞ കാലാനുഭവങ്ങളില്‍ അത് ശരിയാണെന്ന് തോന്നും. മൂന്നു വര്‍ഷം മുന്‍പ് അഞ്ചു കുട്ടികളുടെ ജീവനാണ് അവള് എടുത്തത്. ഈ പുഴയുടെ ചമതച്ചാല്‍ ഭാഗത്തായിരുന്നു ആ അപകടം.പുറമെ ശാന്തയും അകം രൌദ്രയുമാണ് ഈ പുഴ .ശാന്തമായ ഒഴുക്ക് കണ്ടാല്‍ ആരും കൊതിച്ച് നോക്കി ഇറങ്ങാന്‍ ശ്രമിക്കും. മുടിയില്‍ പൂ ചൂടിയ പോലെ ചിലേടങ്ങളിലൊക്കെ പൂത്തു നില്ക്കുന്ന പൊന്തകാടുകളുമുണ്ട്. അപകടം ആരും അറിയില്ല . മദാലസയായി അവളുടെ വശ്യതയില്‍ കുടുങ്ങി ശാന്തതയിലും ആകര്ഷണത്തിലും വീണുപോയവര്‍ കുറവല്ല. പലേടങ്ങളിലും ഇതിന്റെ അടി ഒഴുക്ക് അതിശക്തതമാണ്.. ആ ലക്ഷണമൊന്നും പക്ഷെ പുറമേയ്ക്ക് പ്രകടമല്ല. എത്രയോ ആളുകള്‍ മുന്‍കാലങ്ങളില്‍ ഇതിന്റെ ആകര്‍ഷണവലയത്തില്‍ പെട്ടു മരണക്കയത്തിലെത്തിയിരുന്നു. ഈ യുവാക്കളും ഒരു വേള അങ്ങിനെയാവാം പെട്ടുപോയത്്. ഇനി എങ്കിലും അവളുടെ കരങ്ങളില്‍ വീഴാതെ നമുക്ക് സൂക്ഷിക്കാം……
മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍
ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…