ലണ്ടൻ: കൊറോണ വൈറസിനെതിരായ പ്രതിരോധ വാക്‌സിൻ എല്ലാവർക്കും വേണ്ടിവരില്ലെന്ന് ഓക്‌സ്ഫഡ് സർവകലാശാല പ്രൊഫസറും എപ്പിഡെമിയോളജിസ്റ്റുമായ സുനേത്ര ഗുപ്ത. ആരോഗ്യമുള്ളവർക്ക് ഒരു സാധാരണ പനി ബാധിച്ചാലുണ്ടാകുന്ന ഉത്കണ്ഠയേക്കാൾ കൂടുതൽ കൊറോണ വൈറസ് ബാധയെ കുറിച്ച് ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് സുനേത്ര പറയുന്നത്. ഇത്രയും നാളത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ അഭിപ്രായപ്രകടനമെന്നും അവർ പറയുന്നു. അതേ സമയം മറ്റ് അസുഖങ്ങളുള്ളവരും ശാരീരികമായ അവശതകൾ അനുഭവിക്കുന്നവരും തീർച്ചയായും വാക്്‌സിൻ എടുക്കണം. കൊറോണ വൈറസിനെതിരായ വാക്‌സിൻ വികസിപ്പിച്ചെടുക്കുന്നത് അത്ര വിഷമമേറിയ കാര്യമല്ലെന്നും അവർ അഭിപ്രായപ്പെടുന്നു. അത് ഉടൻ തന്നെ സാധ്യമാകും.
ഇൻഫളുവൻസയെ അപേക്ഷിച്ച് കൊവിഡ് 19 ബാധിച്ചുള്ള മരണനിരക്ക് കുറവാണ്.
കൊറോണ വൈറസ് വ്യാപനം സ്വാഭാവികമായി തന്നെ അവസാനിക്കുമെന്നും ഇൻഫഌവൻസയെ പോലെ ജീവിതത്തിന്റെ ഭാഗമാകുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, കൊവിഡ് 19 വ്യാപനം തടയാനുളള ദീർഘകാല പരിഹാരമല്ല ലോക്ഡൗണെന്നും അവർ പറഞ്ഞു.
കൊൽക്കത്തയിൽ ജനിച്ച സുനേത്ര പ്രമുഖ എഴുത്തുകാരി കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാപ്പച്ചിയുടെ സ്‌റ്റൈൽ, ലാലേട്ടന്റെ ആറ്റിറ്റിയൂഡ്. സുരേഷേട്ടന്റെ കമാൻഡിംഗ്… ഇവരിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് ആരായിരിക്കും? ദുൽഖറിന്റെ അഭിപ്രായം ഇതാ…

കൊച്ചി: ഗ്ലാമറിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും വ്യക്തിത്വത്തിന്റെ കാര…