തിരൂരങ്ങാടി: ഇന്ത്യയിലെ തൊഴിലാളി വർഗ്ഗം പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഒന്നന്നായി കവർന്നെടുക്കുന്ന കേന്ദ്രസർക്കാർ രാജ്യത്തെ പതിനാറ് കോടിയിലധികം വരുന്ന തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും പട്ടിണിക്കിട്ട് വൻകിട കോർപ്പറേറ്റുകളെ സംരക്ഷിക്കുകയാണെന്ന് കേരള നിർമ്മാണ തൊഴിലാളി യൂണിയൻ എച്ച്.എം.എസ് സംസ്ഥാന പ്രസിഡണ്ട് കൃഷ്ണൻ കോട്ടുമല പറഞ്ഞു. ഇതിന്റെ ഭാഗമാണ് ബി.ജെ.പി ഭരിക്കുന്ന കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഫാക്ടറി ആക്ടും, ഐ.ടി ആക്ടും, മെറ്റേർണിറ്റി ബെനിഫിറ്റ് ആക്ടും കൊറോണ വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും മറവിൽ സസ്‌പെന്റ് ചെയ്തനടപടിയും കോവിഡ് പാക്കേജിന്റെ ഭാഗമായി തന്ത്ര പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യ വൽക്കരിക്കാനുള്ള തീരൂമാനവും.
അടിക്കടിയുള്ള ഇന്ധന വിലവർദ്ധന ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുമ്പോൾ കേന്ദ്രസർക്കാർ എക്‌സൈസ് നികുതി ഇനത്തിൽ ശതകോടികളാണ് ഈടാക്കികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റസാഖ് ചേക്കാലി,(എസ്.ടി.യു) അധ്യക്ഷത വഹിച്ചു. അഡ്വ: സി.ഇബ്രാഹിം കുട്ടി, ജാഫർ മച്ചിങ്ങൽ, (സി.ഐ.ടി.യു), വാസുകാരയിൽ,എം.ബി രാധാകൃഷ്ണൻ(എച്ച്.എം.എസ്), ത്വയിബ് അമ്പാടി, അബദുൽ ഗഫൂർ (ഐ.എൻ.ടി.യു.സി), യു.അഹമ്മദ് കോയ,ജാഫർ കോലാക്കൽ, അഹമ്മദ്കുട്ടി കക്കടവത്ത് (എസ്.ടി.യു), കെ. മൊയ്തീൻകോയ, എം.പി മൂസ (എ.ഐ.ടി.യു.സി), കെ.വാസുദേവൻ (യു.ടി.യു.സി) പി.ടി ഹംസ,കെ.റഷീദ്, പുനത്തിൽരവീന്ദ്രൻ (കെ.സി.ഡബ്ല്യു.എഫ്) എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…