തുറവൂർ: കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന തീരദേശത്ത് നിയന്ത്രണം ശക്തമാക്കി. തീരദേശ റോഡിൽ അന്ധകാരനഴി, പള്ളിത്തോട് റോഡ് മുക്ക് ,കടത്തുകടവ് ,ചാപ്പക്കടവ് ,തെക്കേചെല്ലാനം, ചെല്ലാനം ഹാർബർ ,ഗോഡുപറമ്പ് ,കണ്ടക്കടവ് എന്നിവിടങ്ങളിൽ പോലീസ് ബാരിക്കേടുകൾ വച്ച് യാത്രകൾ പൂർണ്ണമായി നിയന്ത്രിച്ചിരിക്കുകയാണ്.
പ്രദേശത്ത് പോലീസ് പട്രോളിങ്ങ് ശക്തമാക്കി .ചെല്ലാനം ,പള്ളിത്തോട് പ്രദേശങ്ങളിലെ രണ്ടു പേർക്ക് കോവിഡ് പരിശോധന പോസിറ്റിവ് ആകുകയും ഇവർക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതെ വരികയും ചെയ്തതോടെയാണ് ചെല്ലാനം പഞ്ചായത്തിലെ രണ്ടു വാർഡുകളും കുത്തിയതോട് പഞ്ചായത്തിലെ തീരദേശത്തെ രണ്ടു വാർഡുകളും ,തുറവൂർ പഞ്ചായത്തിലെ ഒന്ന് ,പതിനാറ് ,പതിനെട്ട് വാർഡുകളും ,പട്ടണക്കാട് പഞ്ചായത്തിലെ പതിനാറാം വാർഡും കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചത്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖല നിയന്ത്രണങ്ങൾ പൂർണ്ണമായും നടപ്പിലാക്കുവാൻ സാധിക്കാത്ത അവസ്ഥയാണ്. കടപ്പുറത്ത് ജനങ്ങൾ കുട്ടംകൂടി ചീട്ടുകളിക്കുന്നതും മറ്റും തുടരുകയാണ്. റോഡിൽ മാത്രം പോലീസ് പരിശോധന ഒതുങ്ങുന്നത് ഇത്തരക്കാർക്ക് സഹായകരമാകുന്നു. .ചെല്ലാനം ,ചാപ്പക്കടവ് പ്രദേശങ്ങളിൽ ഹോം കോറൻറയിൻ നിർദ്ദേശിച്ചിട്ടുള്ള മത്സ്യതൊഴിലാളികൾ വളളത്തിൽ മറ്റു സ്ഥലങ്ങളിലേയ്ക്ക് പോകുന്നതും ആരോഗ്യ ഭീഷണി ഉണ്ടാക്കുന്നു .

ഫോട്ടോ: പള്ളിത്തോട് റോഡിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *

Check Also

എം.എൻ ബാലഗോപാൽ നിര്യാതനായി

പാലക്കാട്: കൽപാത്തി ചാത്തപുരം പുഷ്പാഞ്ജലിയിൽ എം.എൻ ബാലഗോപാൽ(82) വാർദ്ധക്യസഹജമായ അസുഖത്തെ ത…