തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ കാർഗോ വഴി യു.എ.ഇ. കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് വൻ തോതിൽ സ്വർണ്ണം കണ്ടെടുത്ത സംഭവത്തെക്കുറിച്ചും ഇതിന് പിന്നിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ തീവ്രവാദ കൂട്ടുകെട്ടിനെക്കുറിച്ചും എൻ.ഐ.എ അന്വേഷിക്കണമെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ എം. എസ് ഭുവനചന്ദ്രൻ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സാമ്പത്തികാടിത്തറ തകർക്കലും തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണവുമാണ് സ്വർണ്ണക്കടത്ത് പോലുള്ള സംഭവങ്ങൾ വഴി തീവ്രവാദ സംഘടനകൾ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്ത്രീയ്ക്ക് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പടെ ഉള്ളവരുമായി അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രി പങ്കെടുത്ത പല പരിപാടികളിലും ഇവരുടെ സജീവ സാന്നിധ്യമുണ്ട. ഇവർക്കെതിരെയുള്ള കേസ് അട്ടിമറിക്കാൻ കേരള പോലീസ് ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. ഇവർ യു.എ.ഇ. കോൺസുലേറ്റ് പ്രതിനിധി ആയിരുന്ന സമയത്ത് തീവ്രവാദ സംഘടനകൾ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധമുള്ള സ്ത്രീയ്ക്ക് എങ്ങനെയാണ് ഉദ്യോഗസ്ഥ ഭരണ തലങ്ങളിൽ ഇത്രയേറെ സ്വാധീനം എന്ന് അന്വേഷിക്കേണ്ടതുണ്ട്. കേരളത്തിലെ പല ജ്വല്ലറികൾക്കും ഈ ഇടപാടുകളിൽ പങ്കാളിത്തം ഉണ്ട്.
സ്വർണ്ണക്കടത്ത് തീവ്രവാദ സംഘങ്ങൾക്ക് ഭരണ തലത്തിൽ ഉള്ള സ്വാധീനം കാരണമാണ് സംസ്ഥാനത്തെ 4 വിമാനത്താവളങ്ങളിലും സ്വർണ്ണക്കടത്ത് സംഘങ്ങൾ വിലസുന്നതും പല കേസുകളിലും അന്വേഷണം അട്ടിമറിക്കപ്പെടുകയും ചെയ്യുന്നത്.
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ മുഴുവൻ ദേശവിരുദ്ധ ശക്തികളെയും കണ്ടെത്തണം. ഇതിന് എൻഐഎ അന്വേഷണമാണ് വേണ്ടത്. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാപ്പച്ചിയുടെ സ്‌റ്റൈൽ, ലാലേട്ടന്റെ ആറ്റിറ്റിയൂഡ്. സുരേഷേട്ടന്റെ കമാൻഡിംഗ്… ഇവരിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് ആരായിരിക്കും? ദുൽഖറിന്റെ അഭിപ്രായം ഇതാ…

കൊച്ചി: ഗ്ലാമറിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും വ്യക്തിത്വത്തിന്റെ കാര…