തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ കോൾ ലിസ്റ്റിൽ പൊലീസിലെ ഉന്നതനും. ഇതിന്റെ തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. രണ്ടു ഐപിഎസ് ഉദ്യോഗസ്ഥർ സ്വപ്നയുമായി ഫോൺ മുഖേന ബന്ധപ്പെട്ടിരുന്നതായുള്ള വിവരവും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് പോലീസിലെ ഉന്നതരുടെ സഹായത്തോടെയാണ് സ്വപ്‌ന കടന്നതെന്ന് സംശയം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്‌നയുടെ കോൾ ലിസ്റ്റ് പരിശോധിച്ചത്.
ഇതിനിടെ കസ്റ്റംസ് നിർദ്ദേശപ്രകാരം സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രതികൾക്ക് നിരവധി ബാങ്കുകളിൽ അക്കൗണ്ടുകളുണ്ട്. ഇവരുടെ മൂന്ന് വർഷത്തെ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. സ്വപ്നയും സന്ദീപും ഒരുമിച്ചല്ല കേരളം വിട്ടതെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരെയും ബംഗളുരുവിലെ ഹോട്ടലിൽനിന്നാണ് പിടികൂടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചാലക്കുടി എംഎൽഎ ബി.ഡി. ദേവസ്സി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു