വിയറ്റ്‌നാം: സുരക്ഷിതമായ ഗർഭനിരോധന മാർഗ്ഗമാണ് കോപ്പർ ടി എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഗർഭപാത്രത്തിൽ ഘടിപ്പിക്കുന്ന കോപ്പർ ടി കാരണം അവിടെ അണ്ഡത്തിന് വളരാൻ കഴിയാറില്ല. പക്ഷേ, വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് കോപ്പർ ടീ ഘടിപ്പിച്ച യുവതി ഗർഭിണിയായി. പ്രസവിച്ചപ്പോൾ കുഞ്ഞിന്റെ കൈയിലുണ്ട് ആ കോപ്പർടി. തന്റെ വളർച്ച ഇല്ലാതാക്കാൻ അമ്മ ഗർഭപാത്രത്തിൽ ഘടിപ്പിച്ച ആ ഉപകരണവും കൈയിൽപിടിച്ച് പിറന്നുവീണ ഈ ശിശു സോഷ്യൽ മീഡിയയിൽ താരമായി മാറുകയാണ്.
വടക്കൻ വിയറ്റ്‌നാമിലെ ഒരു നവജാത ശിശുവാണ് ഇത്തരത്തിൽ അത്ഭുത ശിശുവായി സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്. അമ്മ ഗർഭനിരോധനത്തിനായി നിക്ഷേപിച്ച കോപ്പർ ടിയുമായി ജനിച്ചുവീണ നവജാത ശിശുവിന്റെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
ഗർഭനിരോധനത്തിനായി സ്വീകരിച്ച മാർഗം പരാജയപ്പെട്ടുവെന്ന് മാത്രമല്ല, അതും കൈയിൽ പിടിച്ചു പുറത്തുവന്നാണ് കുഞ്ഞ് ഹീറോയിസം കാണിച്ചിരിക്കുന്നത്. ചിത്രത്തിൽ കറുപ്പും മഞ്ഞയും കലർന്ന കോപ്പർ ടിയാണ് കുഞ്ഞ് ഇടതുകൈയിൽ പിടിച്ചിരിക്കുന്നത്. വടക്കൻ വിയറ്റ്‌നാമിനെ ഹായ്‌പോങ്ങ് നഗരത്തിലെ ഹായ്‌പോങ്ങ് ഇന്റർനാഷണൽ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.
കൈയിൽ കോപ്പർ ടിയും പിടിച്ചാണ് കുഞ്ഞ് പുറത്തേക്ക് വന്നതെന്ന് ഡോക്ടർ ട്രാൻ വിയറ്റ് ഫുവോങ് പറഞ്ഞു. അസാധാരണമായി തോന്നിയതുകൊണ്ടാണ് ചിത്രമെടുക്കാമെന്ന് വിചാരിച്ചതെന്നും ഡോക്ടർ പറഞ്ഞു. ഈ ചിത്രം ഇത്രയുമധികം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ലെന്നും ഡോക്ടർ പറയുന്നു.
രണ്ടുവർഷം മുൻപാണ് 34കാരി ഗർഭനിരോധന ഉപാധി എന്ന നിലയിൽ കോപ്പർ ടി നിക്ഷേപിച്ചത്. എന്നാൽ ഗർഭിണിയായപ്പോഴാണ് ഇത് പരാജയപ്പെട്ടുവെന്ന് മനസ്സിലായത്. നിക്ഷേപിച്ചതിനുശേഷം കോപ്പർടിക്ക് സ്ഥാനചലനം ഉണ്ടായതുകൊണ്ടാകാം യുവതി ഗർഭം ധരിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി സീരീസ് അവതരിപ്പിച്ചു

15 വര്‍ഷമായി തുടര്‍ച്ചയായി ഒന്നാം നമ്പര്‍ ആഗോള പ്രധാന അപ്ലയന്‍സസ് ബ്രാന്‍ഡായ ഹയര്‍ അപ്ലയന്…