ARDHRA M, VIII Std, SILVER HILLS PUBLIC SCHOOL, KOZHIKODE
ആർദ്ര എം
സിൽവർഹിൽസ് പബ്ളിക്ക് സ്‌കൂളിലെ ഒമ്പതാം
ക്ലാസ് വിദ്യാർത്ഥിനി.
10 വർഷമായി ക്ലാസിക്കൽ നൃത്തം അഭ്യസിച്ചുവരുന്നു. എൽകെജി മുതൽ സ്‌കൂൾ കലോത്സവങ്ങളിൽ പങ്കെടുക്കുകയും ജില്ലാ സംസ്ഥാന തലത്തിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. അഞ്ഞൂറിലേറെ സ്റ്റേജുകളിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
2017ൽ കോഴിക്കോട് ഡിസ്ട്രിക് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നൃത്തപരിപാടിയിൽ ഉദ്ഘാടനനൃത്തം ആർദ്രയുടേതായിരുന്നു. കൂടൽമാണിക്യം ദേവസ്വംബോർഡ് വർഷങ്ങളായി നടത്തിവരുന്ന ദേശീയ അന്തർ ദേശീയ നർത്തകർ പങ്കെടുക്കുന്ന ദേശീയ നൃത്തോത്സവത്തിൽ 2019ൽ ആർദ്ര ഭരതനാട്യകച്ചേരി അവതരിപ്പിച്ചിരുന്നു.മുംബൈയിൽ ആൾ ഇന്ത്യ ഡാൻസേഴ്‌സ് അസോസിയേഷൻ ( എഐഡിഎ) സംഘടിപ്പിച്ച അഖിലേന്ത്യാ ക്ലാസിക്കൽ ഡാൻസ് മത്സരത്തിൽ കുച്ചിപ്പുടിയിൽ സ്വർണമെഡൽ നേടി. കലാകൗമുദി ഗ്രൂപ്പ് സംഘടിപ്പിച്ച വയലാർ സ്മൃതസന്ധ്യയിൽ വയലാർ കവിതകളെ ആസ്പദമാക്കിയുളള ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ച് വയലാറിന്റെ മകൻ ശരത് ചന്ദ്രവർമ്മ, പ്രശസ്ത കവി മുരുകൻ കാട്ടാക്കട എന്നിവരുടെ മുക്തകണ്ഠ പ്രശംസ നേടി.2020ൽ എഐഡിഎയുടെ ഇന്റർനാഷണൽ ഡാൻസ് കോമ്പിറ്റീഷനിൽ ഭരതനാട്യത്തിന് നൃത്ത്യകലാവൈഭവം പുരസ്‌കാരം ലഭിച്ചു.
ഫോക്ക് ഡാൻസ്, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, സെമി ക്ലാസിക്കൽ എന്നിവ അഭ്യസിച്ചുവരുന്നു.
ഗുരുക്കന്മാർ:
1) കലാമണ്ഡലം വിനോദിനി ടീച്ചർ – നാട്യദർപ്പണ – കോഴിക്കോട്
2) അനീഷ് മാസ്റ്റർ – നൃത്ത്യാലയ, കോഴിക്കോട്
3) ജോബ് മാസ്റ്റർ – അർപ്പണ ഡാൻസ് അക്കാദമി, തൃശൂർ
4) വിനീത് മാസ്റ്റർ – സൗഷ്ഠവ, കോഴിക്കോട്
5) റിയാദ് മാസ്റ്റർ – കോഴിക്കോട്
6) സദനം ശശിധരൻ – കോഴിക്കോട്
7) ശബ്‌ന സി – കലാക്ഷേത്ര, കോഴിക്കോട്
8) ഗായത്രി മധുസൂദനൻ – കോഴിക്കോട്
9) ബിജുല ബാലകൃഷ്ണൻ – കോഴിക്കോട്
10) സാബു ജോർജ്ജ – ജെ ആൻഡ് എസ് ഡാൻസ് കമ്പനി, കോഴിക്കോട്
11) രാഗേഷ് പരമേശ്വർ – വീണാധരി സ്‌കൂൾ ഓഫ് ക്ലാസിക്കൽ ആർട്‌സ്
12) ഡോ. ഹർഷൻ സബാസ്റ്റിയൻ ആന്റണി – ഓം സ്‌കൂൾ ഓഫ് ഡാൻസ്, കോഴിക്കോട്