കൊച്ചി: ആലുവയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ എരുമത്തല സെന്റ് മേരീസ് പ്രൊവിന്‍സസിലെ കന്യാസ്ത്രീകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊച്ചി പഴങ്ങനാട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച വൈപ്പിന്‍ സ്വദേശി സിസ്റ്റര്‍ ക്ലെയറിന്റെ സമ്ബര്‍ക്കപട്ടികയില്‍ ഇടംപിടിച്ച കന്യാസ്ത്രീകള്‍ക്കാണ് വൈറസ് ബാധയുണ്ടായത്.

കടുത്ത പനിയുമായി പഴങ്ങനാട്ട് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച സിസ്റ്റര്‍ ക്ലെയറിന് മരണശേഷം കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഈ മാസം 15ന് രാത്രി ഒമ്ബതോടെയാണ് സിസ്റ്റര്‍ ക്ലെയര്‍ മരിച്ചത്.

സിസ്റ്ററുടെ രോഗബാധയുടെ ഉറവിടം വ്യക്തമായിരുന്നില്ല. നേരത്തെ രണ്ടു കന്യാസ്ത്രികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇനി 20 പേരുടെ ഫലം കൂടി വരാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചാലക്കുടി എംഎൽഎ ബി.ഡി. ദേവസ്സി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു