രാജൻ തടായിൽ
നിത്യ ഹരിത നായകൻ എന്നു കേൾക്കുമ്പോൾ പ്രേം നസീറിനെയാണ് നമ്മൾക്ക് ഒർമ്മ വരിക. എന്നാൽ ഹിന്ദി സിനിമയിൽ മറ്റൊരു നിത്യഹരിത ഗായകൻ കൂടിയുണ്ട്. രണ്ടു പേരും സ്വഭാവ വൈശിഷ്ട്യം കൊണ്ടും ജീവകാരുണ്യ പ്രവർത്തനം കൊണ്ടും സമന്മാരാണ്. സിനിമാ മേഖലയിലുള്ളവരെ ബഹുമാനിക്കുകയും, വിലപേശലുകൾക്കും തർക്കങ്ങൾക്കും ഇട വരുത്താതെ സ്വന്തം തൊഴിലിനോട് നൂറു ശതമാനവും നീതി പുലർത്തിപ്പോന്നിരുന്ന ഒരാൾ. അത് മറ്റാരുമല്ല, ഇന്ത്യൻ സിനിമയുടെ ഇതിഹാസം മുഹമ്മദ് റഫി സാബാണ്. റഫിയുടെ സംഗീതാഭിരുചിയെ കുറിച്ച് പറയുകയാണെങ്കിൽ കുറെയേറെ യുണ്ട്. അദ്ദേഹം സംഗീതം പഠിച്ചതു തന്നെ ഉസ്താത് ബഡേ ഗുലാം അലി ഖാൻ, ഉസ്താത് അബ്ദുൾ വഹീദ് ഖാൻ, പണ്ഡിറ്റ് ജീവൻ ലാൽ മട്ടൊ, ഫിറോസ് നിസാമി തുടങ്ങിയവരിൽ നിന്നുമാണ്. ഒരിക്കൽ കച്ചേരി കേൾക്കാർ പോയ സമയത്ത് അവിടത്തെ വൈദ്യുതി തകരാറു മൂലം സൈഗാളിന്റെ കച്ചേരി നടക്കാതെ പേയി. റഫിക്കതനുകൂലമായി മാറി. അതോടെ റഫിയുടെ ആദ്യ സംഗീതപരിപാടി പിറക്കുകയായി. അതും പതിമൂന്നാമത്തെ വയസിൽ

1944 ൽ ബോംബെയിലേക്ക് (മുംബൈ) താമസം മാറ്റിയ റഫിയുടെ സംഗീതാഭിരുചി മനസ്സിലാക്കിയ ശ്യാം സുന്ദർ, ഗായിക സീനത്ത് ബീഗത്തിനൊപ്പം ‘സോണി യേ നീ ഹീരിയേ നീ ‘ എന്ന ഗാനം പഞ്ചാബി ചിത്രമായ ഗുൽബലേച്ചിനു വേണ്ടി പാടിച്ചു. ഈ സമയത്തു തന്നെ ലാഹോർ റേഡിയോ നിലയം അവിടത്തെ സ്ഥിരം ഗായകനായി റഫിയെ ക്ഷണിക്കുകയും ചെയ്തു. ഒരു ശുപാർശ കത്തുമായി സംഗീത സംവിയായ കൻ നൗഷാദ് അലിയെ ചെന്നു കണ്ടെങ്കിലും ആദ്യ കാലത്ത് നൗഷാദ് കോറസ് ആയിരുന്നു പാടിച്ചു കൊണ്ടിരുന്നത്. നൗഷാദിനെ കീഴിൽ പെഹല ആപ് എന്ന ചിത്രത്തിൽ ‘ഹിന്ദുസ്ഥാൻ കെ ഹം ഹേൻ ‘ എന്ന ഗാനം ആദ്യമായി പാടി. ഇതേ സമയത്തു തന്നെ കാബു മേൻ എന്ന ചിത്രത്തിലും പാടി. പ്രസിദ്ധ ഗായിക നൂർജഹാന്റെ കൂടെ തുടക്കത്തിൽ പാടിത്തുടങ്ങിയ റഫി ലൈലാമജ്‌നുവിൽ സ്വതന്ത്ര ഗായകനായി. ഹിന്ദിക്കു പുറമെ ഉറുദു, തെലുങ്ക്, മറാഠി സിനിമകൾക്കു വേണ്ടിയും പാടിത്തുടങ്ങി.

പണത്തിനു വേണ്ടിമാത്രം പാടുന്ന രീതി അദ്ദേഹത്തിനില്ലായിരുന്നു. പണം വാങ്ങാതെയും പലർക്കു വേണ്ടിയും റഫി പാടുകയുണ്ടായി. പുതതായി പാടാൻ വരുന്നവർക്ക് വേണ്ട സഹായം ചെയ്ത് കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നു രണ്ടു പടത്തിൽ മുഖം കാണിച്ച അദ്ദേഹത്തിന് അഭിനയത്തിൽ അത്ര താല്പര്യമില്ലായിരുന്നു. 1945 ൽ ലൈലാമജ്‌നുവിലെ ‘മേരെ ജൽവ ജിസ്‌നേ ദേഖ ‘ എന്ന ഗാന രംഗത്തിനു വേണ്ടി ക്യാമറക്കു മുന്നിലും പ്രത്യക്ഷപ്പെട്ടു. റഫി ഏറെ ശ്രദ്ധിക്കപ്പെട്ടത് മെഹബൂബ് ഖാന്റെ ‘അമോൽ ഖഡി ‘ എന്ന ചിത്രത്തിലെ ‘ തേരെ കിലോന ‘ എന്ന ഗാനത്തോടെയാണ്. 1948 ൽ ജവഹർലാൽ നെഹ്‌റു റഫിയെ അദ്ദേഹത്തിന്റെ വസതിയിലേക്ക് പാടാനായി ക്ഷണിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ റഫിക്ക് നെഹ്‌റു ഒരു വെള്ളി മെഡൽ സമ്മാനിച്ചു. 1949 മുതൽ സ്വന്തമായി ഗാനങ്ങൾ ലഭിച്ചു തുടങ്ങി. ലക്ഷ്മികാന്ത് പ്യാരേലാലിന്റെ കീഴിൽ മാത്രം നാനൂറിൽപ്പരം ഗാനങ്ങൾ റഫി ആലപിച്ചു. 1970 ൽ സംഗീതം ഉപേക്ഷിക്കാൻ ഒരു ശ്രമം നടത്തി. നൗഷാദ് വീണ്ടും തിരിച്ചു വിളിച്ച് സിനിമയിൽ എത്തിച്ചു. ശങ്കർ ജെയ് കിഷന്റെ കീഴിലും നിരവധി ഗാനങ്ങൾ പാടി. ബോംബെ രവിയുടെ സംഗീതത്തിൽ പാടിയ ചൗധനീ ക ചാന്ദ് എന്ന ഗാനത്തിന് ആദ്യത്തെ ഫിലിം ഫെയർ അവാർഡ് ലഭിച്ചു.

മദൻ മോഹന്റെ കീഴിൽ പാടിയ ‘യേ ദുനിയാ യേ മെഹഫിൽ ‘ എന്ന ഗാനം മാത്രം മതി റഫിയെ എന്നെന്നും ഓർക്കാൻ. ദോസ്തിയിലെ ചാഹൂംഗ മേതു ജേ സാൻജ് സവേരെ , ഹാവാസ് എന്ന ചിത്രത്തിലെ തേരി ഗലിയോ മേനെ രെഖേങ്‌ഗേ ഖദം തുടങ്ങിയവ ഇന്നും മുൻ നിരയിൽ നിൽക്കുന്ന ഗാനങ്ങളാണ്. റഫിയുടെ പാട്ടുകളുടെ ഒരു ഗ്രാഫ് ഇങ്ങിനെ പോവുന്നു. കൂടുതൽ പാട്ടുകൾ ഹിന്ദിയിലാണെങ്കിലും അസ്സാമി, കൊങ്കിണി, ബോജ്പുരി, ഒഡിയ, ഗുജറാത്തി, പഞ്ചാബി ബംഗാളി, മറാത്തി, സിന്ധി, കന്നഡ, തെലുഗു, കൂടാതെ ഇംഗ്ലീഷ് , ഫാർസി , അറബി, ഡച്ച് തുടങ്ങിയവയും ഉൾപ്പെടുന്നു. ഹിന്ദി സിനിമയിലെ സൂപ്പർ താരങ്ങളായ ദേവ് ആനന്ദ്, ഷമ്മിക പൂർ , സുനിൽ ദത്ത്, അമിതാബ് ബച്ചൻ , ധർമ്മേന്ദ്ര എന്നിവർക്കു വേണ്ടി നിരവധി ഹിറ്റ് ഗാനങ്ങൾ റഫി ആലപിച്ചു. ഇവയിൽ ഷമ്മിക്കു വേണ്ടി പ്രത്യേക രീതിയിൽ പാടാൻ റഫി ശ്രദ്ധിച്ചിരുന്നു. ഷമ്മി യുടെ അഭിനയവും റഫിയുടെ പാട്ടും വളരെ ഇഴുകി ചേർന്നതായി നമുക്കനുഭവപ്പെടും. 1970 ൽ കിഷോർ കുമാറുമായി ഒരു മത്സരം തന്നെ റഫിക്കു നടത്തേണ്ടതായി വന്നു. എങ്കിലും ഇരുവരും ചേർന്ന് പല ഗാനങ്ങളും പാടി ഹിറ്റാക്കി. ബാറ്റ്മിന്റനും പട്ടം പറത്തലുമായിരുന്നു ചെറുപ്പത്തിൽ റഫിയുടെ ഹോബി. 1967 ൽ പത്മശ്രീ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. മുപ്പത്തഞ്ച് വർഷത്തോളം പാട്ടിന് വേണ്ടി അദ്ദേഹം നീക്കിവെച്ചു. 1980 ജൂലൈ 31 ന് വിടവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി; രമേശ് ചെന്നിത്തല

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ ഇന്ന് (വെള്ളി) കേരളത്തിലെ വോ…