ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തിൽ രാഹുൽ ഗാന്ധിയെ കുറിച്ചുള്ള വൈകാരികമായ കുറിപ്പ് പങ്കുവച്ച് പ്രിയങ്ക ഗാന്ധി. സ്‌നേഹവും, ക്ഷമയും സഹനവും താൻ പഠിച്ചത് തന്റെ സഹോദരനായ രാഹുൽ ഗാന്ധിയിൽ നിന്നാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. അദ്ദേഹത്തെ പോലം സഹോദരനെ കിട്ടിയതിൽ തനിക്ക് അഭിമാനമാണുള്ളതെന്ന് പ്രിയങ്ക കുറിപ്പിൽ പറയുന്നു. രാഹുലിനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് എഐസിസി ജനറൽ സെക്രട്ടറികൂടിയായ പ്രിയങ്ക ഇക്കാര്യം കുറിച്ചത്.
സത്യവും ക്ഷമയും സ്‌നേഹും എല്ലാം പഠിച്ചത് എന്റെ സഹോദരനിൽ നിന്നാണ്. എല്ലാ സന്തോഷത്തിലും സങ്കടത്തിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇങ്ങനെ ഒരു സഹോദരനെ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാവർക്കും എന്റെ രക്ഷാബന്ധൻ ആശംസകൾ… പ്രിയങ്ക ട്വീറ്റിൽ കുറിച്ചു. നേരത്തെ ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി രക്ഷാബന്ധൻ ആശംസ നേർന്നിരുന്നു. പ്രിയങ്ക ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മുൻ കോൺഗ്രസ് അധ്യക്ഷന്റെ രക്ഷാബന്ധൻ ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചാലക്കുടി എംഎൽഎ ബി.ഡി. ദേവസ്സി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു