ഞാന്‍ അതീന്ദ്ര,
ഞാൻ കൊയിലാണ്ടി സുരജി നൃത്ത വിദ്യാലയത്തിൽ സുരേന്ദ്രൻമാഷിന്റെ കീഴിലാണ് നൃത്തം പഠിക്കുന്നത്. എട്ടു വർഷമായി നൃത്തപഠനം തുടങ്ങിയിട്ട്്. ഞാൻ പല സ്റ്റേജുകളിലും മാഷിന്റെ അനുഗ്രഹത്തോടെ നൃത്തം ചെയ്തിട്ടുണ്ട്. തുടർന്നും നൃത്തം മുന്നോട്ട് കൊണ്ടു പോക്കാൻ ആഗ്രഹമുണ്ട്. അതിന് എന്റെ പപ്പയും സഹായിക്കും. പപ്പയ്ക്ക് കൂലിപ്പണിയാണെങ്കിലും എന്നെ എല്ലാ കാര്യത്തിലും വളരെയേറെ സഹായിക്കുന്നുണ്ട് . എന്റെ വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും എന്റെ കലാപരമായ കാര്യങ്ങളിൽ പ്രോത്സാഹനം നൽകിവരുന്നു.നന്നായി പഠിച്ച് ഒരു ഡോക്ടറാവാനാണ് എനിക്കാഗ്രഹം. അതിനോടൊപ്പം നല്ലൊരു നർത്തകിയുമായിത്തീരണം. എന്റെ ഗുരുക്കൻമാരുടെ അനുഗ്രഹം എനിക്ക് ഉണ്ടാവണം.
– അതീന്ദ്ര