തൃശ്ശൂർ: വൈദ്യരത്‌നം ഔഷധശാല ഉടമയും തൈക്കാട്ടുശേരി വൈദ്യരത്‌നം ഗ്രൂപ്പ് ചെയർമാനുമായ അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ് അന്തരിച്ചു. വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. ആയുർവേദ ചികിത്സാ രംഗത്ത് നൽകിയ ഉന്നത സംഭാവനകൾക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്‌കാരവും നൽകി ആദരിച്ചിട്ടുണ്ട്.
കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ഒല്ലൂർ വൈദ്യരത്‌ന ആയുർവേദ കോളേജ്, നഴ്‌സിംഗ് കോളേജ്, മൂന്ന് ഔഷധ നിർമാണശാല, കേന്ദ്ര ആയുഷ് വകുപ്പിന്റെ സെന്റർ ഓഫ് എക്‌സലൻസ് അംഗീകാരം നേടിയ ആയുർവേദ ഗവേഷണ കേന്ദ്രം, ചാരിറ്റി ഹോസ്പിറ്റൽ, മൂന്ന് ആയുർവേദ ഔഷധ ഫാക്ടറികൾ,നിരവധി ഔഷധശാലകൾ തുടങ്ങിയവയുടെ സ്ഥാപകനുമാണ് നാരായണൻ മൂസ്

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചാലക്കുടി എംഎൽഎ ബി.ഡി. ദേവസ്സി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു