തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,298 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 170 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1,017 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 76 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ 800 പേർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്, ജില്ല തിരിച്ച്: തിരുവനന്തപുരം 219, കോഴിക്കോട് 174, കാസർഗോഡ് 153, പാലക്കാട് 136, മലപ്പുറം 129, ആലപ്പുഴ 99, തൃശൂർ 74, എറണാകുളം 73, ഇടുക്കി 58,
വയനാട് 46, കോട്ടയം 40, പത്തനംതിട്ട 33, കണ്ണൂർ 33, കൊല്ലം 31.

ജൂലൈ 31ന് മരണമടഞ്ഞ കാസർഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് രണ്ടിന് മരണമടഞ്ഞ കാസർഗോഡ് ഉപ്പള സ്വദേശിനി ഷഹർബാനു (73), ആഗസ്റ്റ് അഞ്ചിന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിൽവ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 97 ആയി.

29 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസർഗോഡ് ജില്ലയിലെ എട്ട്, തിരുവനന്തപുരം ജില്ലയിലെ ഏഴ്, കോഴിക്കോട് ജില്ലയിലെ അഞ്ച്, എറണാകുളം ജില്ലയിലെ മൂന്ന്, വയനാട് ജില്ലയിലെ രണ്ട്, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലെ മൂന്ന് കെഎസ്ഇ ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎൻഎച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

കോവിഡ് നെഗറ്റീവ് ആയവരുടെ എണ്ണം, ജില്ല തിരിച്ച്: എറണാകുളം 146, തിരുവനന്തപുരം 137, മലപ്പുറം 114, കാസർഗോഡ് 61, കോട്ടയം 54, കൊല്ലം 49, തൃശൂർ 48, പത്തനംതിട്ട 46, പാലക്കാട് 41,
ആലപ്പുഴ 30, ഇടുക്കി 20, വയനാട് 20, കണ്ണൂർ 18, കോഴിക്കോട് 16 .

ഇതോടെ 11,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,337 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,48,039 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,36,602 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 11,437 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,390 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,205 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാംപിൾ, എയർപോർട്ട് സർവൈലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 9,08,355 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 6,346 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്ബർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,32,306 സാംപിളുകൾ ശേഖരിച്ചതിൽ 1615 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 12 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ മാട്ടൂൽ (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കൽ (1), നടുവിൽ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയൽ (7), കീരമ്ബാറ (11), പെരിങ്ങോട്ടൂർ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ (4, 5) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ.

16 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ അളഗപ്പനഗർ ( കണ്ടെയ്ൻമെന്റ് സോൺ വാർഡ് 13), വെള്ളാങ്കല്ലൂർ (18, 19), കടവല്ലൂർ (12), ചാഴൂർ (3), വരന്തറപ്പിള്ളി (4, 13), തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെമ്ബായം (1, 15, 18), കല്ലറ (8, 9, 10, 11, 12), ഇടുക്കി ജില്ലയില കട്ടപ്പന മുൻസിപ്പാലിറ്റി (15, 16), വാത്തിക്കുടി (2, 3), എറണാകുളം ജില്ലയിലെ കവലങ്ങാട് (13), പള്ളിപ്പുറം (5), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (15), മറുതറോഡ് (10), വയനാട് ജില്ലയിലെ മാനന്തവാടി മുൻസിപ്പാലിറ്റി (എല്ലാ ഡിവിഷനുകളും), കൊല്ലം ജില്ലയിലെ കുളക്കട (9, 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 511 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചാലക്കുടി എംഎൽഎ ബി.ഡി. ദേവസ്സി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു