കൊച്ചി: ഗ്ലാമറിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും വ്യക്തിത്വത്തിന്റെ കാര്യത്തിലായാലും മെഗാസ്റ്റാർ മമ്മൂട്ടിയെ പോലെതന്നെ മകനും നടനുമായ ദുൽഖർ സൽമാനും സൂപ്പറാണ്്. ഈ രണ്ട് പേർക്കും പകരം വെയ്ക്കാൻ മലയാള സിനിമയിൽ മറ്റാരുമില്ല. ഇപ്പോഴിതാ തന്റെ ഉപ്പച്ചിയെ കുറിച്ചും മറ്റ് സൂപ്പർ താരങ്ങളെ കുറിച്ചും മനസ്സുതുറക്കുയാണ് ദുൽഖർ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടിക്ക് ഗാഡ്ഗറ്റുകളോട് വലിയ ക്രെയ്‌സ് ആണെങ്കിൽ തനിക്ക് കാറുകളോടാണ് കൂടുതൽ ഇഷ്ടമെന്നാണ് ദുൽഖർ പറയുന്നത്. തനിക്ക് മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക ആൺകുട്ടികൾക്കും അങ്ങനെ തന്നെ ആകുമെന്നും ദുൽഖർ പറയുന്നു.
വാപ്പച്ചിക്ക് നല്ല ഗ്ലാമർ എന്നാണ് എല്ലാവരും പറയുന്നത്. സത്യം പറഞ്ഞാൽ ഇതിലെനിക്ക് സന്തോഷമാണ്. നമുക്ക് ഓരോ ആളുകളെ കാണുമ്പോഴും അവരുടെ ഓരോ പ്രത്യേകതകൾ ഇഷ്ടപ്പെടും. വാപ്പച്ചിയുടെ സ്‌റ്റൈലും അഭിനയവും ഒക്കെ തനിക്ക് ഇഷ്ടമാണ്. അതേപോലെ ലാലേട്ടന്റെ ആറ്റിറ്റിയൂഡ് എന്നെ ഏറെ ആകർഷിച്ചിട്ടുള്ള ഒരു ഘടകമാണ്. എപ്പോഴും ചിരിക്കുന്ന സ്വഭാവവും ചില സമയത്തെ ഭാവങ്ങളും ഒക്കെ ആരെയും ആകർഷിക്കുന്നതാണ്. സുരേഷേട്ടൻ ആണേൽ ഭയങ്കര കമാൻഡിംഗ് ആണ്. ഒരുപാട് വിഷയങ്ങളിൽ അദ്ദേഹത്തിന് നല്ല അറിവുണ്ട്. നല്ല പൊക്കവും ശരീരവും ഉള്ളത് കൊണ്ട് ആദ്യശ്രദ്ധ അദ്ദേഹത്തിലേ പോകൂ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചാലക്കുടി എംഎൽഎ ബി.ഡി. ദേവസ്സി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു