തിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിൽ വ്യാജ ചികിത്സകരാൽ ആരോഗ്യ രംഗം കലുഷിതമായ ചികിത്സയാൽ ഒരു ദശാബ്ദത്തിന് മുൻപ് പത്ത് വയസുകാരിയായ കാർത്തു എന്ന കുട്ടിയുടെ മരണം മാറനല്ലൂർ ഗ്രാമത്തെയാകെ ദു:ഖത്തിലാഴ്ത്തിയിരുന്നു. ഈ മരണമാണ് 2010-ൽ കേരളത്തിലാദ്യമായി സഹകരണ ബാങ്കിന്റെ കീഴിൽ ഒരു ആശുപത്രി എന്ന സങ്കൽപ്പത്തിന് കണ്ടല സർവ്വീസ് സഹകരണ ബാങ്ക് തുടക്കം കുറിച്ചത്. ചിക്കൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ മഹാമാരികൾ കേരളക്കരയാകെ പടർന്നു പിടിച്ചപ്പോൾ കാട്ടാക്കട നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട അഞ്ച് പഞ്ചായത്തുകൾക്ക് ആശ്രയമായിരുന്നു കണ്ടല സഹകരണ ആശുപത്രി. ഇപ്പോൾ ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസിനെ നേരിടാൻ ജനം ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുമ്പോൾ തികഞ്ഞ ജാഗ്രതയോടെ കണ്ടല സഹകരണ ആശുപത്രിയും അതിൽ പങ്കാളിയായി മുന്നിൽ തന്നെയുണ്ട്. ഒരാൾക്കും ചികിത്സ നിഷേധിക്കലല്ല, ഓരോരുത്തർക്കും ചികിത്സയും സാന്ത്വനവും നൽകുക എന്നതാണ് ആശുപത്രിയുടെ മുഖ്യ ലക്ഷ്യമെന്ന് ഗവേണിഗ് ബോഡി ചെയർമാൻ എൻ. ഭാസുരാംഗൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ സാധാരണക്കാരന്റെ ആശ്രയമായ ഈ ആശുപത്രി കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ മാറനല്ലൂർ ഗ്രാമ പഞ്ചായത്തംഗം തൂങ്ങാപാറ ബാലകൃഷ്ണൻ എന്നറിയപ്പെടുന്ന മുരളീധരൻ നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തി സമൂഹത്തിൽ സഹകരണ ആശുപത്രി ചികിത്സക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നു. ഇതിനെതിരെ സൈബർ നിയമമനുസരിച്ചും അല്ലാതെയും പരാതി നൽകിയതായി കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ എൻ ഭാസുരാംഗൻ അറിയിച്ചു.
24 മണിക്കൂറും ആശ്രയിക്കാൻ കഴിയുന്ന ആതുരാലയമായ സഹകരണ ആശുപത്രിയുടെ ആരംഭ കാലം മുതൽ ഭവനസാന്ത്വനം, വിദ്യാർത്ഥി സാന്ത്വനം തുടങ്ങിയ നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികൾ സൗജന്യമായിട്ടാണ് നടത്തുന്നത്. കോവിഡ് മഹാമരിയെ ചെറുക്കുന്നതിന് ആശുപത്രിയിലെത്തുന്നവരെ ആന്റിജൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയാണ് തുടർ ചികിൽസ നൽകുന്നത്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ആശുപത്രിയിൽ അഞ്ച് മുറിയും ഒരു ജനറൽ വാർഡും ക്വാറന്റയിനിനായി സജ്ജീകരിച്ചിട്ടുണ്ടെന്നും ഭാസുരാംഗൻ വിശദീകരിച്ചു.
സഹകരണ ആശുപത്രിയിൽ ചികിൽസ തേടുന്നവർക്ക് കോവിഡ് ബാധിക്കുമെന്നു വരെ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. സഹകരണ ആശുപത്രി്‌ക്കെതിരെ കല്ല് വച്ച നുണ പ്രചരണം നടത്തുന്നത് പലവട്ടം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കണ്ടല സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയെ അപവാദപ്പെടുത്താൻ ആരെയും അനുവദിക്കില്ല. സഹകരണ ആശുപത്രി നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും ദുഷ്പ്രചാരണങ്ങളെ ജനങ്ങൾ പുച്ഛിച്ചുതള്ളുമെന്നും ചെയർമാൻ പറഞ്ഞു.
കൊറോണയുടെ ആരംഭകാലം മുതൽ തന്നെ വളരെയേറെ മുൻ കരുതലുകൾ സ്വീകരിച്ചുകൊണ്ടാണ് ആശുപത്രി പ്രവർത്തിച്ചുപോന്നത്. രോഗവ്യാപനമാരംഭിച്ചതു മുതൽ ആശുപത്രിയുടെ പ്രധാന കവാടമൊഴികെ എല്ലാ കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ.് ആശുപത്രിയിലെത്തുന്നവരെ സോപ്പ് ഉപയോഗിച്ച് കൈ കഴുകിയതിനു ശേഷം സാനിറ്ററൈസിനാൽ അണുവിമുക്തമാക്കി തെർമ്മൽ സ്‌ക്കാനറിന്റെ സഹായത്താൽ താപനില പരിശോധിച്ചശേഷം മാത്രമാണ് ആശുപത്രിക്കുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇവരുടെ പേരും ഫോൺ നമ്പരും പ്രത്യേകരജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നുമുണ്ട്. ഡോക്ടർമാർ മുതൽ ക്ലീനിംഗ് സ്റ്റാഫുകൾ വരെ എൻ. 95 മാസ്‌ക്, ഗ്ലൗസ്, ഫേസ്ഷീൽഡ് എന്നിവ കൃത്യമായും ധരിക്കുന്നു. ഇവിടെ ചികിത്സക്ക് എത്തുന്നവർക്ക് കോവിഡ് ലക്ഷണം കണ്ടാൽ ആശുപത്രിയുടെ ആംബുലൻസിൽ തന്നെ മെഡിക്കൽ കോളേജിൽ എത്തിക്കുന്നുണ്ടെന്നും ചെയർമാൻ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ കൃത്യമായും അനുസരിച്ച് തന്നെയാണ് ആശുപത്രി മുന്നോട്ട് പോകുന്നത്. എന്നാൽ സ്വാർത്ഥ താത്പര്യങ്ങൾ മുൻനിറുത്തി സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുവാൻ വേണ്ടി കേന്ദ്ര ഭരണം നടത്തുന്ന രാഷ്ട്രീയ പാർട്ടിയുടെ അംഗമായ ഒരു ജനപ്രതിനിധി തന്നെ വ്യാജ പ്രചരണവുമായി രംഗത്തുവരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴി തെളിക്കുന്നു. ഇതിനെതിരെയാണ് ആശുപത്രി പരാതി നൽകിയതെന്ന് ആശുപത്രി ചെയർമാൻ എൻ ഭാസുരാംഗൻ പറഞ്ഞു. കണ്ടല സഹകര ആശുപത്രി ഗവേണിംഗ് ബോർഡ് അംഗം സി.രവീന്ദ്രൻ, ബാങ്ക് സെക്രട്ടറി രാജേന്ദ്രൻ, ആശുപത്രി ജനറൽ മാനേജർ ആരതി എസ്. ദേവ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…