ഇടുക്കി : ദുരന്ത മുഖത്ത് സേവനം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇടുക്കി അഡ്വ .ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലുള്ള ഇടുക്കി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമിന് കൈത്താങ്ങായി ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി മാസ്‌ക് ,ഡിസാസ്റ്റര്‍ ഫോഴ്സ് റെയിന്‍ കോട്ടുകള്‍ , മെഡിക്കല്‍ കിറ്റ് ,ഗ്ലൗസുകള്‍ തുടങ്ങിയവ അടങ്ങുന്ന കിറ്റ് നല്‍കി . മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ മേജര്‍ രവി ഡിസാസ്റ്റര്‍ ടീമിന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഇടുക്കി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം മൂവാറ്റുപുഴ കോഓര്‍ഡിനേറ്റര്‍ എല്‍ദോ ബാബു വട്ടക്കാവില്‍ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ഡിസാസ്റ്റര്‍ ടീമിന് തുടര്‍ പരിശീലനം കട്ടപ്പന, മൂന്നാര്‍, തേക്കടി എന്നിവിടങ്ങളില്‍ നടത്തുവാന്‍ മേജര്‍ രവി സന്നദ്ധത അറിയിച്ചു. അതിന്റെ ഭാഗമായി ഇടുക്കി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമിന്റെ മുഖ്യ രക്ഷാധികാരി അദ്ദേഹം പ്രവര്‍ത്തിക്കുമെന്നും ഉറപ്പ് നല്‍കി. പരിശീലന പരിപാടിയുടെ ഭാഗമായി 10 വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് പരിശീലനം നല്‍കി. നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി പുത്തന്‍കുളം മുഖ്യ പ്രഭാഷണം നടത്തി. ആന്റി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ചീഫ് കോഡിനേറ്റര്‍ ബിജുകുമാര്‍,ന്നിവര്‍ റിസ്‌ക്യു ട്രെയ്നര്‍ സിറാജ് കാരക്കുന്നം, നീന്തല്‍ പരിശീലകന്‍ കെ.എസ്. ഷാജി, അരുണ്‍ സത്യന്‍ ,ജേക്കബ് കുട്ടപ്പായി ഇരമംഗലത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…