ചെമ്പ്: കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം സിഎംഎഫ്ആര്‍ഐ കൊച്ചിയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു സ്വയം സഹായ ഗ്രൂപ്പുകള്‍ വഴി ഉപജീവനത്തിനായി ആവിഷ്‌കരിച്ച കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി.ചെമ്പ് കാട്ടിക്കുന്ന് തുരുത്തില്‍ വേമ്പനാട്ട് കായലില്‍ കൂടുകളില്‍ നടത്തിയ കരിമീന്‍ മത്സ്യകൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. നാലു മീറ്റര്‍ നീളവും നാലുമീറ്റര്‍ വീതിയും ഉള്ള കൂട്ടില്‍ 2000 കരിമീന്‍ കുഞ്ഞുങ്ങളെ എട്ടുമാസം മുമ്പാണ് നിക്ഷേപിച്ചത്. കായലിലെ വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് മൂലം മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ കഴിയാത്ത സാഹചര്യം വന്നതോടെയാണ് പൂര്‍ണ്ണ വളര്‍ച്ചയാകാന്‍ അഞ്ചുമാസം ശേഷിക്കെ വിളവെടുത്തത്.കായലിലെ ഒഴുക്കിന്റെ ശക്തി കുറയുന്‌പോള്‍ വീണ്ടും നിക്ഷേപിക്കാന്‍ ചെറിയ 500 ഓളം കുഞ്ഞുങ്ങളെ മറ്റൊരു ഫിഷ് ഫാമിലേക്കു കര്‍ഷകര്‍ മാറ്റി. അഞ്ചുപേരടങ്ങുന്ന പേള്‍ സ്‌പോട്ട് എന്ന എസ്എച്ച് ഗ്രൂപ്പാണ് കൂടുകൃഷിയുടെ ഗുണഭോക്താക്കള്‍. പദ്ധതി പ്രകാരം കൂട്, മത്സ്യക്കുഞ്ഞുങ്ങള്‍, തീറ്റ തുടങ്ങിയവയുടെ മുഴുവന്‍ ചെലവുകളും സിഎംഎഫ്ആര്‍ഐ ആണ് വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ ന…