മുണ്ടുര്‍ : ജില്ലാ കാര്‍ഷിക ബാങ്കേഴ്സ് സമിതി 2020-21 സമ്പത്തിക വര്‍ഷം ഒരു ഹെക്ടര്‍ നെല്‍കൃഷിക്ക് 125000 രൂപ വരെ പലിശരഹിത വായ്പ്പാ നല്‍കണമെന്നു ശുപാര്‍ശ സംസ്ഥാന ബാങ്കേഴ്സ് സമിതിക്ക് നല്കിയപ്പോള് 75000 രൂപ മുതല്‍ 90000 രൂപ വരെയായി നിശ്ചയിച്ച സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ തീരുമാനം കര്‍ഷക ദ്രോഹമാണ്. നിലവില്‍ 100000 രൂപ വരെയാണ് പലിശരഹിത വായ്പ്പാ നല്‍കുന്നത്. 75000 രൂപ വരെയായി കുറക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം മറ്റെല്ലാ നാണ്യ വിളകള്‍ക്കും വായ്പാതോത് വര്‍ധിപ്പിച്ച സംസ്ഥാന ബാങ്കേഴ്സ് സമിതി നെല്ലിനെ അവഗണിച്ചത് കര്‍ഷക ദ്രോഹമാണ്.സഗീര്‍ണമായ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന നെല്‍ കര്‍ഷകരെ സഹായിക്കാന്‍ എല്ലാ സഹകരണ സംഘങ്ങളും പലിശരഹിത വായ്പാ നല്കുവാന് തയ്യാറാകണമെന്ന് കര്‍ഷക കോണ്ഗ്രെസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ശിവരാജന് ആവശ്യപ്പെട്ടു. മലമ്പുഴ നിയോജക കമ്മിറ്റി യോഗം ഉല്‍ഘാടനം ചെയ്തു മലമ്പുഴ നിയോജക മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് എ.സി. സിദ്ധാര്‍ത്ഥന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡി.സി .സി ജനറല്‍ സെക്രട്ടറി എസ്.കെ. അനന്തകൃഷ്ണന്, സംസ്കാര സാഹിത ജില്ലാ ചെയര്മാന് ബോബന് മാട്ടും പൊന്ത, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ എന്‍.രവീന്ദ്രന് വള്ളിക്കോട്, എം.രാധാകൃഷ്ണന്, മുണ്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ.വാസു, സി.സി. സതിഷ്, എസ്.കെ.ജയകാന്തന്‍, സി.വി.വിജയന്, പി.കെ.ജോതിപ്രസാദ ന്, എ. മുഹമദ് റാഫി, കെ.ജി.സുകുമാരന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
മലയാള സിനിമയുടെ മുത്തച്ഛന് വിടവാങ്ങി ;അന്ത്യം 98 ാം വയസില്‍
നടന് ഉണ്ണികൃഷ്ണന് നമ്പൂതിരി അന്തരിച്ചു;അന്ത്യം 98 ാം വയസില്‍. പയ്യന്നൂരിലെ ആശുപത്രിയിലായ…