കവിത

കൊവിഡ് കാലം

ബി.കെ.ദിനേശ് കുമാർ

മൃത്യുബോധത്തിനഗാധതതകളിൽ
കൊറോണാ വൈറസുകളിഴയുന്നു
പ്രതീക്ഷകളിൽസ്വപ്നങ്ങളിൽ
ചിത്രശലഭച്ചിറകുകൾകൊഴിയുന്നു

കനിവിനായ്‌കേഴുന്നവാക്കുകൾ
മാസ്‌കിനുള്ളിൽപിടഞ്ഞുമരിക്കുന്നു
മനസ്സിനീണങ്ങളിൽ
അശാന്തി ശ്രുതി ഭംഗങ്ങളുയരുന്നു

കാൽവെളളപൊളളുന്ന ടാർവഴികളിൽ
ദാഹിച്ചുവലയുന്ന ജീവിതകിതപ്പുകൾ
ഇടക്കിടെയെല്ലാം കൊന്നൊടുക്കിപായുന്ന
കണ്ണില്ലാക്രൂരവണ്ടിചക്രങ്ങൾ

ദൂരങ്ങൾതാണ്ടുന്ന പലായനങ്ങളിൽ
ജീവിതചുമടിന്റെ ചിതകളെരിയുന്നു
മാവേലിതാണ്ടിയ വഴികളിൽ
ഒടുങ്ങാത്തജീവിതകെടുതികൾ

മങ്ങിയൊരോണനി ലാവിൽ
വിടരുന്നമധുസൂനങ്ങളിൽ
മരണത്തിന്റെയിരുൾ
മന്ദഹാസം നിറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘അശ്വമേധം’ പരിപാടി ആരംഭിച്ചതിന്റെ കാരണക്കാരന്‍ ഇദ്ദേഹമാണ്… കെ സതീഷിനെ അനുസ്മരിച്ച് ജി എസ് പ്രദീപിന്റെ കുറിപ്പ്

ലോകത്താകെ പ്രേക്ഷകരുള്ള കൈരളി ടിവിയുടെ പരിപാടിയായിരുന്നു ജി എസ് പ്രദീപ് അവതരിപ്പിച്ച ̵…