സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളത്തിലെ സ്വർണക്കള്ളക്കടത്തിന്റേയും ബംഗളൂരിലെ മയക്കുമരുന്ന് ഇടപാടുകളുടേയും പശ്ചാത്തലത്തിൽ ഡൽഹിയിൽ ഭരണസിരാകേന്ദ്രത്തിന്റെ അകത്തളങ്ങളിൽ വിലസുന്ന ഒരു കോട്ടയംകാരിയും സംശയത്തിന്റെ നിഴലിൽ. തീവ്രവാദബന്ധമാരോപിക്കപ്പെടുന്ന സ്വർണക്കടത്തിന് പിന്നിലെ വൻസ്രാവുകളെക്കുറിച്ച് എൻ.ഐ.എയുടേയും കസ്റ്റംസിന്റേയും അന്വേഷണങ്ങളിൽ ബോദ്ധ്യമായിരുന്നതാണ്. ഡൽഹിയിൽ ഇത്തരം പ്രവർത്തനങ്ങളുടെ ഇടനിലക്കാരിയാണ് ഈ കോട്ടയംകാരിയെന്നാണ് കരുതുന്നത്. രാംവിലാസ് പാസ്വാന്റേ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിയുടെ ലേബലിലാണ് ഇവരിപ്പോൾ അധികാരത്തിന്റെ സ്വാധീനമുപയോഗിച്ച് അധോലോകപ്രവർത്തനങ്ങൾക്ക്് ചുക്കാൻ പിടിക്കുന്നത്. ബി.ജെ.പി.യിലെ പല പ്രമുഖരുമായും അടുത്ത ബന്ധം പുലർത്തുന്ന ഇവർക്കൊപ്പം ഒരു വലിയ ഗുണ്ടാപട തന്നെയുണ്ട്.
അടിക്കടിയുള്ള ഇവരുടെ കാശ്മീർ, ദുബായ് യാത്രകൾ ദുരൂഹതയുണർത്തുന്നതാണ്. ഡൽഹിയിൽ ഇവരിപ്പോൾ താമസിക്കുന്ന വീടുപോലും ഒരു കാശ്മീർ സ്വദേശിയുടെ വകയായുള്ളതാണ്. 2002-2003 ൽ കോട്ടയത്തെ കുറവിലങ്ങാട് നിന്നും എറണാകുളത്ത് എത്തി ചെറിയൊരു വാടകവീട്ടിൽ താമസിച്ച് ഒരു സർവ്വീസ് സെന്ററിൽ ജോലിചെയ്തുകൊണ്ടിരുന്ന ഈ വീട്ടമ്മയുടെ പെട്ടെന്നുളള വളർച്ച അമ്പരപ്പിക്കുന്നതാണ്. എൽ.ജെ.പിയുടെ പ്രാഥമിക അംഗത്വം മാത്രമുള്ള മലയാളം മാത്രം സംസാരിക്കാനറിയാവുന്ന ഈ വീട്ടമ്മ ഡൽഹിയിൽ പാർട്ടിയുടെ സ്വാധീനകേന്ദ്രമായിത്തീർന്നത് പെട്ടെന്നായിരുന്നു. ഇന്ന് ദേശീയ രാഷ്ട്രീയത്തിലെ അധികാരദല്ലാളന്മാരുമായി അടുത്ത ബന്ധമാണ് ഇവർ പുലർത്തുന്നത്.
നേരായ വഴികളിലൂടെയല്ലാതെ ഭീഷണിപ്പെടുത്തിയും മറ്റും കൈക്കലാക്കിയ വീട്ടിലാണിവർ താമസിക്കുന്നതെന്നാണ് സമീപവാസികൾ പറയുന്നത്. ആഢംബര കാറുകളും ഡ്രൈവറുമൊക്കെയായികഴിയുന്ന ഇവരുടെ വരുമാനമാർഗ്ഗം മാത്രം ആർക്കുമറിയില്ല.
ഇവരുടെ നിരന്തരമുള്ള വിമാനയാത്രകൾക്കു തന്നെ വലിയൊരു തുക ചിലവുണ്ട്. കൊച്ചി-ഡൽഹി – കാശ്മീർ – ഡൽഹി – ദുബായ് യാത്രകളാണ് ഇവർ അടിക്കടി നടത്തിക്കൊണ്ടിരിക്കുന്നത്. ദുബായ് – ഖത്തർ – ഇന്തോനേഷ്യ – മലേഷ്യ യാത്രകൾക്ക് പിന്നിലെ ദുരൂഹതകളേറെയാണ്.
ഇവരുടെ വിദേശയാത്രകൾ തീവ്രവാദബന്ധത്തെപോലും സംശയിക്കത്തക്കതാണെന്ന് പരിസരവാസികൾ പറയുന്നു. ഇവർ നടത്തിയ മലേഷ്യൻ യാത്രകൾക്ക് സ്വണ്ണക്കടത്തുമായി ബന്ധമുണ്ടെന്നും ആരോപിക്കപ്പെടുന്നു. അധികാരത്തിന്റെ സ്വാധീനമുപയോഗിച്ച് പല സാമ്പത്തികക്രമക്കേടുകളും ഇവരും ഇവരുടെ ഭർത്താവും ചേർന്ന് നടത്തിയതായും തെളിവുകൾ ഉണ്ട്. പാർട്ടിയിൽനിന്ന്് പുറത്താക്കിയ നഗരത്തിലെ പ്രധാനഗുണ്ടയുമായി ഇവർക്കുള്ള ബന്ധം വിരൽചൂണ്ടുന്നത് നഗരത്തിലെ മാഫിയാസംഘത്തിലേക്കാണ്. മനുഷ്യാവകാശസംഘടനകളുമായി നല്ലബന്ധത്തിലാണെന്ന് വരുത്തിതീർക്കുകയും അത് വഴി പൊലീസിനെപ്പോലും ഉള്ളംകൈയ്യിൽ നിർത്തുകയും ചെയ്യുന്ന ഇവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി സീരീസ് അവതരിപ്പിച്ചു

15 വര്‍ഷമായി തുടര്‍ച്ചയായി ഒന്നാം നമ്പര്‍ ആഗോള പ്രധാന അപ്ലയന്‍സസ് ബ്രാന്‍ഡായ ഹയര്‍ അപ്ലയന്…