പെണ്ണിന്റെ അർദ്ധ നഗ്‌ന ശരീരവും, മുലകളും, ലൈംഗിക അവയവങ്ങളാണ് എങ്കിൽ, ആണിന്റെ അർദ്ധ നഗ്‌ന ശരീരവും, മുലകളും ലൈംഗികാവയവങ്ങൾ തന്നെയാണ്

അച്ഛന്റെ അർദ്ധ നഗ്‌നശരീരത്തിൽ മകൾ പുലിവേഷം വരക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഈ സംഭവത്തിലെന്താ കേസ്സെടുക്കാത്തതെന്ന്് ആരായുകയാണ് . രഹനാ ഫാത്തിമയുടെ ശരീരത്തിൽ മക്കൾ ചിത്രം വരച്ചത് വൻ വിവാദമായിരുന്നു.12 ദിവസത്തോളം രഹ്ന ജയിലിലും കിടന്നു. അതേ കാര്യം തന്നെയാണ് ഇവിടെയും നടക്കുന്നത്. എന്നിട്ടെന്താണ് കേസെടുക്കാത്തത്? ഇന്ത്യൻ പീനൽകോഡ് ആണിനും പെണ്ണിനും വേറെവേറെയല്ല എന്നും ജോമോൾ പറയുന്നു..

ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ത്യൻ പീനൽകോഡ് ആണിനും പെണ്ണിനും വേറെവേറെയല്ല. രഹനയെന്ന അമ്മയുടെ അർദ്ധനഗ്‌ന ശരീരത്തിൽ, പന്ത്രണ്ട് വയസ്സുള്ള മകൻ ഫീനിക്‌സ് പക്ഷിയെ വരച്ചതിന് രഹനക്കെതിരെ സൈബർഡോം ഇടപെട്ട് പോക്‌സോ വകുപ്പുകൾ ചുമത്തി എഫ്‌ഐആറിട്ട് രഹനയെ അറസ്റ്റ് ചെയ്ത് പന്ത്രണ്ട് ദിവസം ജയിലിലടച്ചു. ഈ കാണുന്ന വാർത്തയിൽ സ്വന്തം അച്ഛന്റെ അർദ്ധനഗ്‌ന ശരീരത്തിൽ, പതിനഞ്ച് വയസ്സുള്ള മകൾ പുലികളിക്കായി ചിത്രരചന നടത്തിയതും, രഹനക്ക് ബാധകമായ അതേ ഐപിസി നിയമപ്രകാരം പോക്‌സോ വകുപ്പ് ചുമത്താൻ സാധുതയുള്ള കേസാണ്. മാത്രമല്ല, രഹനയുടെ ശീരത്തിലെ ചിത്രരചന ഷൂട്ട് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ് എങ്കിൽ, അതേ ഐടി ആക്ട് പ്രകാരം, ഈ രംഗം ഷൂട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലും, മുഖ്യധാരാ മാധ്യമങ്ങളിലും പ്രദർശിപ്പിച്ചതും കുറ്റകരമാണ്. രഹനയുടെ അർദ്ധനഗ്‌നശരീരത്തിൽ പ്രായപൂർത്തിയാകാത്ത മകൻ ചിത്രം വരച്ചത്, ചൈൽഡ് അബ്യൂസ് ആണ് എങ്കിൽ, ഈ അച്ഛന്റെ അർദ്ധനഗ്‌ന ശരീരത്തിൽ പ്രായപൂർത്തിയാകാത്ത മകൾ ചിത്രം വരച്ചതും ചൈൽഡ് അബ്യൂസ് തന്നെയാണ്.

രഹനയുടെ ശരീരത്തിൽ മകൻ നടത്തിയ ചിത്രരചന, പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക സംതൃപ്തിക്കായി ഉപയോഗിക്കലാണ് എങ്കിൽ, ഈ ചിത്രത്തിൽ കാണുന്ന അച്ഛനും തന്റെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗിക സംതൃപ്തിക്കായി ഉപയോഗിക്കുക തന്നെയാണ്. പെണ്ണിന്റെ അർദ്ധ നഗ്‌ന ശരീരവും, മുലകളും, മുലക്കണ്ണുകളും ലൈംഗിക അവയവങ്ങളാണ് എങ്കിൽ, ആണിന്റെ അർദ്ധ നഗ്‌ന ശരീരവും, മുലകളും, മുലക്കണ്ണുകളും ലൈംഗികാവയവങ്ങൾ തന്നെയാണ്. രഹനയുടെ അർദ്ധനഗ്‌ന ശരീരത്തിൽ, പ്രായപൂർത്തിയാകാത്ത മകൻ ചിത്രം വരച്ചത് ആ കുട്ടിക്ക് മെന്റൽ ട്രോമക്ക് കാരണമാകുമെങ്കിൽ, ഈ അച്ഛന്റെ അർദ്ധനഗ്‌നശരീരത്തിൽ ചിത്രം വരച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കും അതേ ട്രോമ ബാധകമാണ്.

ഇന്ത്യൻ പീനൽകോഡ് ഫോർ വിമൻ, ഇന്ത്യൻ പീനൽകോഡ് ഫോർ മെൻ എന്നിങ്ങനെ രണ്ട് പീനൽകോഡുകൾ ഈ രാജ്യത്തില്ലാത്തിടത്തോളം, ഒരൊറ്റ പീനൽ കോഡ് മാത്രം ആണിനും പെണ്ണിനും മറ്റ് ഇതര ജെന്ററുകൾക്കും ഉള്ളിടത്തോളം കാലം, ആണിന് ഒരു നീതിയും പെണ്ണിന് മറ്റൊരു നീതിയും എന്ന പോലീസ്, പ്രോസിക്യൂഷൻ, കോടതി നിലപാടുകളെ അംഗീകരിക്കാനാകില്ല.ഈ സംഭവത്തിൽ, ഈ പിതാവിനെതിരെ കേരളാ പോലീസിൽ പരാതി നൽകാനായി പോകുകയാണ്. സംസ്ഥാന ബാലാവകാശ കമ്മീഷനെയും, സൈബർഡോമിനേയും പരാതിയുമായി സമീപിക്കും. ബാലാവകാശ കമ്മീഷനും, സൈബർ ഡോമും സ്വമേധയാ കേസെടുക്കാൻ തയ്യാറാകണം. പോലീസ്, സൈബർഡോം, ബാലാവകാശ കമ്മീഷൻ എന്നിവർ കേസെടുക്കാൻ തയ്യാറാകുന്നില്ല എങ്കിൽ കേരള ഹൈക്കോടതിയെ സമീപിക്കും. കേരള ഹൈക്കോടതി ഈ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിനും, ബാലാവകാശ കമ്മീഷനും, സൈബർഡോമിനും നിർദ്ദേശം നൽകാൻ തയ്യാറാകും എന്നാണ് പ്രതീക്ഷ.

ഇങ്ങനെ നിർദ്ദേശം നൽകാൻ ബഹുമാനപ്പെട്ട ഹൈക്കോടതി തയ്യാറാകുന്നില്ല എങ്കിൽ, രഹനയുടെ പേരിലെടുത്ത കേസിന് എന്ത് പ്രസക്തി? ആ കേസ് എഴുതിതള്ളാനും, അകാരണമായി ജയിൽവാസം അനുഭവിച്ച രഹനക്ക് നഷ്ടപരിഹാരം നൽകാനും, അമ്മയെ വേട്ടയാടി, രഹനയുടെ പ്രായപൂർത്തിയാകാത്ത മക്കളെ ട്രോമയിലേക്ക് തള്ളിയിട്ട കേരളപോലീസിനെതിരെയും, സൈബർഡോമിനെതിരെയും നടപടി സ്വീകരിക്കാനും ബഹുമാനപ്പെട്ട കോടതിയും, സ്റ്റേറ്റും തയ്യാറാകണം.ഈ നാട്ടിൽ നിലനിൽക്കുന്ന കടുത്ത ലിംഗവിവേചനത്തിനെതിരെ, സ്ത്രീകൾ നേരിടുന്ന ഡിസ്‌ക്രിമിനേഷനെതിരെ, ഡിസ്‌ക്രിമിനേഷൻ സ്ത്രീകളിലേക്ക് അടിച്ചേൽപ്പിക്കുന്ന പോലീസ്, പ്രോസിക്യൂഷൻ, കോടതി, സ്റ്റേറ്റ് എന്നിവയുൾപ്പെട്ട സിസ്റ്റത്തെ തിരുത്തിക്കാനായി പോരാടാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘അശ്വമേധം’ പരിപാടി ആരംഭിച്ചതിന്റെ കാരണക്കാരന്‍ ഇദ്ദേഹമാണ്… കെ സതീഷിനെ അനുസ്മരിച്ച് ജി എസ് പ്രദീപിന്റെ കുറിപ്പ്

ലോകത്താകെ പ്രേക്ഷകരുള്ള കൈരളി ടിവിയുടെ പരിപാടിയായിരുന്നു ജി എസ് പ്രദീപ് അവതരിപ്പിച്ച ̵…