ദുബായ്: ഓൺലൈൻ കാലത്ത് സൈബർ കെണികൾ കൂടിവരുന്നതിനിടെ പണം കവരാൻ ‘മാന്ത്രികപ്പേന’യുമായി തട്ടിപ്പുകാർ. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ ഇത്തരം പേന തട്ടിപ്പുകാർ വ്യാപകമായി രംഗത്തെത്തിയതായാണ് റിപോർട്ട്.
എഴുതി അൽപം കഴിയുമ്പോൾ കണ്ടുപിടിക്കാനാവാത്തവിധം മായ്ച്ചുകളയാവുന്ന മഷിയാണ് ഇതിലുള്ളത്. ഇടപാടുകാരൻ ചെക്കിൽ എഴുതി നൽകുന്ന തുക മായ്ച്ചുകളഞ്ഞ് കൂടുതൽ തുക പിൻവലിക്കാൻ ഇത്തരം പേനകൾ ഉപയോഗിക്കുന്നു. മുദ്രപത്രത്തിലും മറ്റും എഴുതി നൽകുന്ന കരാർ രേഖകളിലടക്കം തിരിമറി നടത്താനും കഴിയും.
ക്രെഡിറ്റ് കാർഡ് സേവനവുമായി വരുന്ന ബാങ്ക് പ്രതിനിധികൾ, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ എന്നിങ്ങനെ ഏതുരൂപത്തിലും തട്ടിപ്പുകാർ വരാം. അപേക്ഷ പൂരിപ്പിക്കാനും മറ്റും ഇവർ നൽകുന്ന പേനയിലാണു കെണി. ഉണങ്ങിയാലും ഇതിലെ മഷി മായ്ക്കാനാകും. സ്വകാര്യ വിവരങ്ങൾ കൈമാറുമ്പോഴും രേഖകൾ ഒപ്പിട്ടു നൽകുമ്പോഴും അതീവ ജാഗ്രത പുലർത്തണമെന്നു ബാങ്കുകൾ മുന്നറിയിപ്പു നൽകി.
ചെക്കുകളിലും മറ്റു രേഖകളിലും എഴുതുമ്പോൾ സ്വന്തം പേന ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ബാങ്ക് പ്രതിനിധികളായി വരുന്നവരോടു ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെടണം. സംശയം തോന്നിയാൽ ഉടൻ ബാങ്കിനെ അറിയിക്കണം. ബ്ലാങ്ക് ചെക്കിൽ ഒപ്പിട്ടു നൽകരുത്. സൈബർ തട്ടിപ്പുകൾക്കിരയായ പലരും പരാതിയുമായി സമീപിക്കുന്നുണ്ടെന്നു ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നു. ഇ മെയിലിലൂടെയും എസ്എംഎസിലൂടെയോ അക്കൗണ്ട് വിവരങ്ങൾ ആർക്കും നൽകരുത്. അത്തരം സന്ദേശങ്ങൾ അവഗണിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…