തിരുവനന്തപുരത്ത് സ്വർണം കടത്തിയത് നയതന്ത്ര ബാഗിൽ തന്നെയാണെന്നും പ്രതികളിൽ ഒരാൾക്ക് ഉന്നതങ്ങളിൽ സ്വാധീനമുണ്ടെന്നും കേന്ദ്ര ധനമന്ത്രാലയം. കേസിലെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും കേന്ദ്ര ധനസഹമന്ത്രി അനുരാഗ് സിങ് താക്കൂർ ലോക്‌സഭയിൽ മറുപടി നൽകി. ഇന്നലെ ചേർന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സ്വർണക്കടത്ത് കേസിന്റെ വിശദാംശങ്ങൾ യുഡിഎഫ് എംപിമാരായ ആന്റോ ആന്റണി, എൻ കെ പ്രേമചന്ദ്രൻ എന്നിവർ ധനമന്ത്രാലയത്തോട് രേഖാമൂലം ചോദിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര ധനസഹമന്ത്രി.
സ്വർണക്കടത്തുകേസിലെ അന്വേഷണ വിവരങ്ങൾ പുറത്തുപറയാനാവില്ല. വിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കും. കേസിലെ മുഖ്യപ്രതിയ്ക്ക് ഉന്നത സ്വാധീനം ഉണ്ടെന്നത് കോടതിയെ അറിയിച്ചു. കേസിന്റെ നടപടികളെ ഇത്തരം ഉന്നത ബന്ധങ്ങൾ സ്വാധീനിക്കാതിരിക്കാനുള്ള നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും എടുത്തിട്ടുണ്ട്. സ്വർണക്കടത്തുകേസിൽ എൻഐഎയും ഇഡിയും പഴുതടച്ച അന്വേഷണമായിരിക്കും നടത്തുക.
2020 ജൂലൈ 20ന് ഇത്തരത്തിൽ സ്വർണക്കടത്ത് നടക്കുന്നുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. നയതന്ത്ര ബാഗേജ് വഴി തന്നെയാണ് സ്വർണം കടത്തിയത്. ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വർണം കടത്തുന്നതിനെക്കുറിച്ച് കസ്റ്റംസാണ് വിദേശ കാര്യമന്ത്രാലയത്തെ അറിയിച്ചത്. 30 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. കേസിൽ 16 പേർ ഇതുവരെ പിടിയിലായെന്നും രണ്ട് കേസുകളാണ് എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്തതെന്നും കേന്ദ്രസർക്കാർ ലോക്‌സഭയിൽ രേഖാമൂലം മറുപടി നൽകി.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയല്ല സ്വർണക്കടത്ത് നടന്നതെന്നാണ് നേരത്തെ കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ വാദിച്ചിരുന്നത്. ഡിപ്ലോമാറ്റിക് ബാ?ഗേജെന്ന് സാങ്കേതികമായി മാത്രമേ പറയാൻ കഴിയൂ. നയതന്ത്ര പ്രതിനിധിയുടെ മേൽവിലാസത്തിൽ വന്ന ഒരു ബാഗേജ് എന്ന തരത്തിൽ അതിന് ഒരു ഡിപ്ലോമാറ്റിക് പരിവേഷം നൽകിയെന്നുമാണ് മുരളീധരൻ നേരത്തെ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…