കൊച്ചി: മുളന്തുരുത്തി പള്ളിയിൽ നടന്ന പോലീസ് നടപടിയിൽ പ്രധാന മന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിയോടും ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി, കേരള സർക്കാർ ജനറൽ അഡ്മിനിസ്‌ട്രേഷൻ CMPGRC) ഡെപ്യൂട്ടി സെക്രട്ടറിയോടും വിശദീകരണം ആവശ്യപ്പെട്ടു. തൃശ്ശൂർ ചാലിശ്ശേരി സ്വദേശിയും ഹോളി ലാന്റ് പിൽഗ്രിം സൊസൈറ്റി ചെയർമാനുമായ ഷെവലിയർ സി.ഇ. ചാക്കുണ്ണി പ്രധാനമന്ത്രിക്കും സംസ്ഥാനഗവർണർക്കും നൽകിയ പരാതിയിലാണ് നടപടിയെടുത്തത്.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കോവിഡ് പ്രോട്ടോകോൾ നിർദ്ദേശങ്ങൾ മറികടന്നുകൊണ്ട് ആഗസ്റ്റ് പതിനേഴിന് പുലർച്ചെയാണ് പള്ളിക്കുള്ളിൽ പ്രാർത്ഥനായജ്ഞം നടത്തിക്കൊണ്ടിരുന്ന അഭിവന്ദ്യ മെത്രാപ്പോലീത്തമാർ അടക്കമുള്ള വൈദിക ശ്രേഷ്ഠരെയും സ്ത്രീകളും കുട്ടികളും അടങ്ങിയ വിശ്വാസികളെയും പോലീസ് അതിക്രൂരമായി മർദ്ദിക്കുകയും, അഭിവന്ദ്യ മെത്രാപ്പോലീത്തമാരെ പള്ളിക്കുള്ളിൽ നിന്നും വലിച്ചിഴച്ച് പോലീസ് വാനിൽ കയറ്റുകയും ചെയ്തത്. മുള്ളരിങ്ങാട് പള്ളിയിലെ പോലീസ് നടപടിയെ തുടർന്ന് നിരവധി പോലീസുകാർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും വിശ്വാസികൾക്കും പ്രദേശവാസികൾക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മനുഷ്യാവകാശകമ്മീനും റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.കോവിഡ് കാലത്തെ പള്ളി പിടുത്തത്തിന് എതിരെ വിവിധ മതമേലധ്യക്ഷന്മാരും, സമുദായ നേതാക്കന്മാരും ജാതിമതഭേദമന്യേ തദ്ദേശവാസികളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിയെ തുടർന്നാണ് മലങ്കര സഭയിൽ പള്ളി തർക്കം രൂക്ഷമായത്. പോലീസ് സംരക്ഷണം ലഭിക്കാത്ത പള്ളികളിൽ പോലും പോലീസിനെ ഉപയോഗിച്ച് വിശ്വാസികളെ പള്ളിയിൽ നിന്നും ഇറക്കി വിടുന്ന ദയനീയ സംഭവങ്ങളാണ് അരങ്ങേറുന്നത്. ഇതിനെതിരെ യാക്കോബായ സഭയുടെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥനകളും സത്യാഗ്രഹങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്.
Click To Comment