വിരഹം (കവിത)
ജയശങ്കർ പിള്ള
പ്രവാസത്തിലെ പകലുകൾ മുഴുവൻ,
പരിദേവനത്തിന്റെ ,
പനിനീർ പൂക്കൾ ആയിരുന്നു .
പൊള്ളുന്ന ചൂടിൽ വെന്തത് കൊടിയ,
പ്രേമ നൈരാശ്യവും.
കാമിനീ നിന്റെ വരികളിലാകെ .
കരിമഷിയുടെ കറുപ്പും,
കിനാവിന്റെ നനവും,
കനച്ചു കട്ട പിടിച്ചിരുന്നു.
നോവറിഞ്ഞു വേറിട്ടകാലത്തു
നാം കൂടുകൾ മാറി ചേക്കേറി.!
കുടിയേറ്റത്തിന്റെ നാളുകൾ മുഴുവൻ,
കുടുംബ ബന്ധങ്ങളുടെ,
കള്ളിമുൾ പൂക്കൾ ആയിരുന്നു .
കൊടും തണുപ്പിൽ കട്ടപിടിച്ചതു ,
കാർന്നു തിന്നുന്ന വിരഹവും.
കാമിനിയുടെ കനവുകളിലാകെ,
കനൽക്കാറ്റിന്റെ തിളക്കവും,
കാമം തുളുമ്പുന്ന സ്പർശവും
കത്തി ജ്വലിച്ചിരുന്നു.
നടന്നു തീർത്ത വഴിയിലൂടെ ഇനി,
നടക്കുവാൻ ഏറെ ഇല്ല.
നിലാവ് തഴുകുന്ന രാവുകളിൽ എല്ലാം,
നിന്റെ കത്തുന്ന പകലുകളിൽ,
നിന്നും ഓടി ഒളിയ്കുവാൻ മോഹം.
കാല യവനികയ്ക്കുള്ളിൽ,
കത്തുന്ന പ്രണയത്തിന്റെ,
കാരിരുമ്പഴിയ്ക്കുള്ളിൽ,
കനൽ എരിഞ്ഞു,എരിഞ്ഞു,
കരിക്കട്ടകൾ ചിത്രം തീർക്കുന്നു.
ആഴി കരയെ ആർത്തിയോടെ,
ആലിംഗനം ചെയ്യുമ്പോൾ,സഖീ ..
ആരിലോ തറച്ച ശൂലത്തിന്റെ,
ആർത്ത നാദം ആരവം തീർക്കുന്നു
ഇനിയുമീ മണ്ണിൽ എന്തിന്നു വൃഥാ
ഇന്നിന്റെ ഇന്നലകളോട് ഇണചേർന്ന്
ഇരവിനെ പുൽകുന്ന നിലാവിന് സാക്ഷിയായി
ഇഷ്ടം എന്ന ഒരു വാക്കു ഉരിയാടാനാവാതെ
ഇനിയും.ഇനിയും എന്തിന്നു നീ എന്നെ വെറുതെ …….
Jay Pillai
Freelance Journalist
Mississauga,Canada
Tel:647 985 5351