വാഷിംഗ്ടൺ: വൈറ്റ് ഹൗസ് ലക്ഷ്യമാക്കി മാരക വിഷം ഉൾക്കൊള്ളുന്ന കത്ത് ലഭിച്ചതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് സംഭവം. റൈസിൻ എന്ന അതിമാരക വിഷം പുരട്ടിയ കത്താണ് വൈറ്റ് ഹൗസിലേക്ക് എത്തിയത്.
കാനഡയിൽ നിന്നുമാണ് ഇത്തരത്തിൽ ഒരു കത്ത് എത്തിയിരിക്കുന്നത് എന്നാണ് സംശയിക്കുന്നത്. ഇത് വൈറ്റ് ഹൗസിൽ എത്തുന്നതിന് മുൻപ് മെയിൽ സെന്ററിൽ വച്ച് പരിശോധിച്ചപ്പോഴാണ് വിഷം പുരണ്ടിരിക്കുന്നതായി മനസ്സിലാക്കിയത് എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദൂരുഹസാഹചര്യത്തിൽ കത്ത് കിട്ടിയ സംഭവത്തിൽ യു.എസ് രഹസ്യാന്വേഷണ വിഭാഗവും പോസ്റ്റൽ ഇൻസ്‌പെക്ഷൻ സർവീസും അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, പൊതുസമൂഹത്തിന് ഒരു തരത്തിലുള്ള ഭീഷണിയുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. റൈസിൻ സാധാരണയായി ആവണക്കിൻ കുരുവിലാണ് കണ്ടുവരുന്നത്. ഇത് ഒരു ജൈവായുധമായി പ്രവർത്തിക്കാറുണ്ട്. ഇത് ഏത് വിധേനയെങ്കിലും മനുഷ്യശരീരത്തിൽ ഉള്ളിലെത്തുകയോ ശ്വസിക്കുകയോ ചെയ്താൽ വരെ മരണത്തിന് ഇടയാക്കുമെന്നാണ് റിപ്പോർട്ട്. വിഷബാധയേറ്റാൽ 36 മുതൽ 72 മണിക്കൂറുകൾക്കുള്ളിൽ മരണം വരെ സംഭവിക്കും.
2018 സമാനമായ ഒരു സംഭവമുണ്ടായിരുന്നു. പ്രസിഡന്റ് ട്രംപിനെ തന്നെ ലക്ഷ്യം വച്ചായിരുന്നു അമേരിക്കൻ സ്വദേശിയായ വില്യം എന്നയാൾ ഇത്തരത്തിൽ ഒരു കൃത്യം ചെയ്തത്. അയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബറാക്ക് ഒബാമ പ്രസിഡന്റ് ആയിരുന്ന സമയത്തും ഇത്തരത്തിൽ രണ്ട് ശ്രമങ്ങൾ ഉണ്ടായിരുന്നു. 2014 മെയ് മാസത്തിലും ജൂൺ മാസത്തിലുമാണ് ഇത്തരത്തിൽ ശ്രമങ്ങളുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഊരാളുങ്കല്‍ സൊസൈറ്റി കോഴിക്കോട് ഓഫീസില്‍ ഇ.ഡി പരിശോധന

    കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, മിനാമി ഇടപാടുകള്‍ അന്വ…