കോഴിക്കോട്: കേരള സർക്കാർ ഓർഡിനൻസും, തുടർന്ന് കേരള ക്രിസ്ത്യൻ സെമിത്തേരിസ് ബിൽ 2020 ഉം പ്രാബല്യത്തിൽ വന്നിട്ടും സെമിത്തേരികളിൽ മൃതദേഹം അടക്കം ചെയ്യുന്നതിനും പൂർവികരുടെ കല്ലറകൾ നിലനിർത്തുന്നതിനും, വർഷങ്ങൾക്കു മുൻപ് സ്ഥലം വിലയ്ക്കുവാങ്ങിയ ഉടമകൾക്ക് അവരുടെ വിശ്വാസത്തിൽ അന്ത്യകർമ്മങ്ങൾ നടത്തുന്നതിനും വാർഷിക ഓർമ്മദിന ശുശ്രൂഷകൾ (ശ്രാദ്ധം), വിശേഷദിവസങ്ങളിൽ ബന്ധുമിത്രാദികൾക്ക് മെഴുകുതിരി കത്തിക്കുന്നതിനും, പ്രാർത്ഥന നടത്തുന്നതിനും സഭാതർക്കം മൂലം ചില സെമിത്തേരികളിൽ ഇപ്പോഴും തടസ്സം നേരിടുന്നു. ഈ സാഹചര്യത്തിൽ സെമിത്തേരിയിൽ സ്ഥലം വാങ്ങിയവർക്ക് അവരുടെ അവകാശം സംരക്ഷിക്കുന്നതിനും,, കോവിഡ് കാലത്ത് മുളന്തുരുത്തി പള്ളിയിൽ നടന്ന അനിഷ്ടസംഭവങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടും ആണ് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കേരള ഗവർണർ, കേരള മുഖ്യമന്ത്രി എന്നിവർക്ക് സൊസൈറ്റി 17.08.2020ന് നിവേദനം ഇമെയിൽ വഴിയും സ്പീഡ് പോസ്റ്റ് വഴിയും സമർപ്പിച്ചത്.
ഇരു സഭകൾ തമ്മിലുള്ള പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ച് 29.12.2018ന് ബഹു. കേരള ഗവർണർ, ബഹു.മുഖ്യമന്ത്രി, അഭിവന്ദ്യ ഇരുസഭാ മേലധ്യക്ഷന്മാർ എന്നിവർക്ക് പ്രത്യേകം നിവേദനം സമർപ്പിരുന്നു. പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രിയും, മുഖ്യമന്ത്രി നിയമിച്ച മന്ത്രിസഭ ഉപസമിതിയും, കേരള ഗവർണറും, വിവിധ മതമേലധ്യക്ഷന്മാരും, അഭ്യുദയകാംക്ഷികളും ഇരുഭാഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. വീണ്ടും ഒക്ടോബർ 5ന് സംയുക്ത യോഗം വിളിച്ച മുഖ്യമന്ത്രിയുടെ തീരുമാനത്തെ ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ഭാരവാഹികളായ ഷെവലിയർ സി. ഇ. ചാക്കുണ്ണി, എം. സി. ജോൺസൻ, സി. വി. ജോസി എന്നിവർ സ്വാഗതം ചെയ്തു.
കോവിഡ്പ്രതികൂല കാലാവസ്ഥ സാമ്പത്തിക മറ്റു പ്രതിസന്ധികൾ മൂലം ജനജീവിതം ദുരിതത്തിലായ സാഹചര്യത്തിൽ ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്തു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന അനുരഞ്ജന ചർച്ച വിജയത്തിൽ എത്തിക്കണം എന്ന് അഭ്യർത്ഥിച്ചു.
അല്ലാത്തപക്ഷം പ്രശ്‌നം അനന്തമായി നീട്ടിക്കൊണ്ടു പോകാതെ ശവസംസ്‌കാര തർക്കം ഓർഡിനൻസിലൂടെയും തുടർന്ന് കേരള ക്രിസ്ത്യൻ സെമിത്തേരിസ് ബില്ല് കൊണ്ടുവന്ന മാതൃകയിൽ തർക്കം നിലനിൽക്കുന്ന പള്ളിപരിപാലനത്തിനും നടത്തിപ്പിനും ജനാധിപത്യരീതിയിൽ കോടതിയുടെയോ, സർക്കാരിന്റെയോ മേൽനോട്ടത്തിൽ ഭൂരിപക്ഷത്തിന് അനുമതി നൽകുന്ന വിധത്തിൽ അസാധാരണ ഓർഡിനൻസും തുടർന്ന് നിയമനിർമാണവും നടത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും സമാധാനം നിലനിർത്തണമെന്നും അവർ അഭ്യർത്ഥിച്ചു.
പള്ളിത്തർക്കം മൂലം സർക്കാർ സംവിധാനം, പോലീസിനെ വിന്യസിക്കൽ, തർക്ക പള്ളികളിൽ മാസങ്ങളായി പോലീസ് കാവലും, ഖജനാവിന് വലിയ സാമ്പത്തികനഷ്ടത്തിന് ഇടവരുത്തുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് വിനിയോഗിക്കേണ്ട സർക്കാർ സംവിധാനവും, പോലീസ് സേനയും, പള്ളി പ്രശ്‌നത്തിൽ ഇടപെടുന്നത് മൂലം കോവിഡ് വ്യാപനത്തിന്നും ഈ പ്രശ്‌നത്തിൽ പെടുന്ന ഉദ്യോഗസ്ഥർക്കും വിശ്വാസികൾക്കിടയിലും കോവിഡ് വ്യാപനത്തിന് ഇടവരുത്തുന്നു, സൊസൈറ്റി സമർപ്പിച്ച നിവേദനങ്ങൾക്ക് ബഹുമാനപ്പെട്ട പ്രധാനമന്ത്രി, കേരള ഗവർണർ, ബഹു. മുഖ്യമന്ത്രി, എന്നിവർ ചീഫ് സെക്രട്ടറിയോടും വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിൽ കേരള സർക്കാർ പ്രതിനിധികൾ മുഖാന്തരം സൊസൈറ്റിയുടെ അഭിപ്രായം ചോദിച്ചു വിശദീകരണം നേടിയതിന് സൊസൈറ്റി സംതൃപ്തി പ്രകടിപ്പിച്ചു.
സഭാതർക്കം ഈ രീതിയിൽ മുൻപോട്ടു പോയാൽ അത് ഇരുവിഭാഗ കുടുംബബന്ധങ്ങളെ ബാധിക്കുമെന്ന് അവർ അധികാരികളെ ധരിപ്പിച്ചു.
വിശ്വാസികളുടെ പ്രാർത്ഥനയും താൽപര്യവും ഇരുസഭകളും വ്യക്തിത്വം നിലനിർത്തി പൊതുകാര്യങ്ങളിൽ യോജിച്ചു പ്രവർത്തിക്കണം. കേസിനു മറ്റുമായി ചെലവഴിക്കുന്ന ഭീമമായ തുകയും, സമയവും കോവിഡ് ക്യാൻസർ വൃക്ക രോഗികളെ സഹായിക്കാനും ജീവകാരുണ്യ വിദ്യാഭ്യാസ സേവന പ്രവർത്തനങ്ങൾക്കും വിനിയോഗിക്കണമെന്ന് അവരെ അറിയിച്ചു.
ഇരുസഭകളിലെയും അംഗങ്ങൾ തമ്മിൽ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കുന്നവർ, പങ്കാളിത്ത വ്യാപാര വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നവർ, അവരുടെ ബന്ധുക്കൾ തമ്മിലും ജീവനക്കാർ തമ്മിലും സഭ തർക്കത്തിന് പേരിൽ അകൽച്ച ഉണ്ടാക്കാൻ ഉള്ള അവസരം ഒഴിവാക്കാൻ സഭാഐക്യമോ നിയമനിർമ്മാണമോ അനിവാര്യമാണ്. തമ്മിൽ തർക്കവും മരണാനന്തര ചടങ്ങുകൾക്ക് വരെ പ്രതിസന്ധിയും നേരിടുന്നത് മൂലം നിരവധി പേർ മറ്റു ക്രിസ്തീയ സഭകളിലേക്ക് ചേക്കേറുന്ന അവസ്ഥ ഇരു സഭകൾക്കും ഗുണകരമല്ല. വീണ്ടും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിയമ നിർമ്മാണതിന്റെ ആവശ്യകതയും കരട് ബില്ല് കൊള്ളിക്കേണ്ട പ്രസക്ത ആവശ്യങ്ങൾ നിഷ്പക്ഷമായി ഉൾപ്പെടുത്തി നിവേദനം സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത ആവശ്യം പരിശോധിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് നിയമ വകുപ്പ് സെക്രട്ടറിക്ക് അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ആ കാര്യങ്ങളും ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ഭാരവാഹികൾ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…