തിരുവനന്തപുരം: കോവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിൽ അൻപതിനായിരത്തോളം തൊഴിൽ സാധ്യത ഉറപ്പ് നൽകുന്ന പദ്ധതിയുമായി പ്രവാസികളുടെ സംരംഭമായ റിക്ഫി പ്രവർത്തനം തുടങ്ങി. കേരളാ സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ശശി പിലാച്ചേരി മിത്തേലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ടെക്‌നോപാർക്കിലാണ് റയാനാ ഇന്നവേഷൻസ് (പ്രൈവറ്റ് ) ലിമിറ്റഡ് എന്ന കമ്പനിയുടെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ റിക്ഫിയുടെ പ്രവർത്തനം ആരംഭിച്ചത്.

തികച്ചും ന്യൂതനമായ ആശയങ്ങൾ കോർത്തിണക്കികൊണ്ടാണ് ടീം റിക്ഫി പ്രവർത്തിക്കുന്നത്. തൊഴിലില്ലാതെ കഷ്ടപ്പെടുന്ന നല്ലൊരു ശതമാനം ആളുകൾക്ക് തൊഴിൽ ഉറപ്പാക്കാൻ ഇവർക്കു കഴിയും. വെറും ഒരു തൊഴിൽ അവസരം അല്ല, മറിച്ചു പത്ത് വർഷം റിക്ഫിക്കുവേണ്ടി സേവനം അനുഷ്ടിച്ചാൽ ആജീവനാന്ത പെൻഷനും ഉറപ്പു നൽകുന്നു. എല്ലാ തരത്തിലുമുള്ള സംരഭങ്ങൾക്കും അവർ പിന്തുണ നല്കുന്നു. സംരംഭകളുടെ ഉല്പന്നങ്ങളും സേവനങ്ങളും എന്തും ആയിക്കൊള്ളട്ടെ അവരുമായി ഒരു ഓർഗനൈസേഷൻ അസ്സോസിയേറ്റ് എടുത്തു കഴിഞാൽ നിങ്ങളുടെ സെയിൽസ്, മാർക്കറ്റിംഗ് എന്നിവ കേരളത്തിൽ എവിടെയും ലഭിക്കാവുന്ന തരത്തിലുള്ള സഹായങ്ങൾ ഉറപ്പു നൽകുന്നു .
ഏത് തരത്തിലുമുള്ള ബിസിനസ് പ്രതിസന്ധികളേയും മറികടക്കാൻ ഇത് എല്ലാ സംരംഭങ്ങളെയും പിന്തുണക്കും. ഈ സംരംഭങ്ങൾ റിക്ഫി മുഖാന്തരം പ്രോഡക്റ്റുകളും സർവീസുകളും പത്ത് വർഷം സെയിൽ ചെയ്തു കഴിഞ്ഞാൽ ഈ സംരഭങ്ങൾക്ക് 121ാംമാസം മുതൽ കമ്പനിയുടെ ലാഭ വിഹിതം പെൻഷൻ രൂപേണ എല്ലാ മാസവും ഉറപ്പു വരുത്തുന്നു.

റിക്ഫിയുടെ ഡയറക്‌ടേഴ്‌സ് പറയുന്നത് ഇങ്ങനെയാണ്. ഇതു കുറച്ച് പ്രവാസി കൂട്ടായ്മയുടെ സ്വപ്ന സംരംഭം ആണ് . തങ്ങൾക്കുണ്ടായ ഒരു അവസ്ഥ (തൊഴിലിനായി അന്യദേശത്തു ജീവിക്കേണ്ടി വന്നത് ) വരും തലമുറയിലെങ്കിലും ഉണ്ടാകരുത് എന്ന ഉറച്ച തീരുമാനമാണ് ഇങ്ങനെ ഒരു പ്രൊജക്റ്റ് കേരളത്തിൽ നടപ്പിലാക്കാൻ ഇവരെ പ്രേരിപ്പിച്ചത്. നമ്മുടെ നാടും നാട്ടുകാരും സമ്പത്തിനായി അന്യനാടുകളിൽ പോയി വിയർപ്പൊഴുകാതെ തന്നെ മെച്ചപ്പെടണമെന്ന ആഗ്രഹം. ഇതിനുള്ള ഒരുക്കങ്ങൾ ഇവർ തുടങ്ങി വയ്ക്കുകയും താല്പര്യമുള്ളവർക്ക് ഒപ്പം ചേർന്ന് ഏറ്റെടുത്തു പൂർത്തിയാക്കക്കാനാകും. ഇത് ഒരു കൂട്ടായ്്മയുടെ വിജയമായിരിക്കും.
റിക്ഫിയുടെ ബിസിനസ്സ് അസ്സോസിയേറ്റും ഓർഗനൈസേഷൻ അസ്സോസിയേറ്റും ആകുവാനുള്ള അവസരം തികച്ചും സൗജന്യമായി www.ricfy.com എന്ന വെബ്‌സൈറ്റ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ആസ് അസ്സോസിയേറ്റ് എന്ന ഓപ്ഷനിലൂടെചെയ്യാവുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…