യൂ ട്യൂബിലൂടെ സ്ത്രീകൾക്കെതിരെ ലൈംഗികഅപവാദം പ്രചരിപ്പിച്ച വിജയ് പി. നായരെ ഭാഗ്യലക്ഷ്മിയും സംഘവും മോശം ഭാഷയിൽ ചോദ്യം ചെയ്യുകയും തെറി വിളിക്കുകയും ചെയ്തത് ശരിയായില്ലെന്ന് പറയുന്നവർക്ക് ജോയ് മാത്യുവിന്റെ ന്ല്ല മറുപടി ഫേസ്ബുക്കിൽ… ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം…


ചിലരുടെ പ്രശനം പെണ്ണുങ്ങൾ ഞരമ്പുരോഗിയെ തല്ലിയതിലല്ല, അവിടെ വെച്ച് തെറിപറഞ്ഞതാണ് ! ‘എന്താ സ്‌നേഹിതാ വിജയാ നിനക്കിട്ട് ഒന്ന് തരട്ടെ ?’ എന്ന് പറഞ്ഞാണ് തല്ലിയിരുന്നതെങ്കിൽ ഇപ്പറയുന്നവർ ഈ സ്ത്രീകളെ പിന്തുണയ്ക്കുമായിരുന്നോ ?
ഇല്ല ,സ്ത്രീകൾ ഇങ്ങിനെയൊക്കെയേ പെരുമാറാവൂ എന്ന ഫ്യുഡൽ ധാരണയാണ് ഇവരെയൊക്കെ നയിക്കുന്നത് .
അടികൂടിയിട്ടുള്ളവർക്കറിയാം ആത്മരോഷം, വീറ്, വാശി എന്നിവ വർധിപ്പിക്കാനും എതിരാളിയെ തളർത്താനും ചില പ്രത്യേക പദങ്ങൾക്ക് സാധിക്കുമെന്ന് (മനശാസ്ത്രം അത് സമ്മതിച്ചു തരുന്നുമുണ്ട് )
പിന്നെ എന്താണ് തെറി ?എന്താണ് അശ്ലീലം ?
(കൊടുങ്ങല്ലൂരിന്റെ പാരമ്പര്യ രക്തമാണ് മലയാളിയുടെ സിരകളിൽ എന്നത് മറക്കണ്ട !)
ഞരമ്പൻ നായരുടെ മേശപ്പുറത്ത് കിടക്കുന്ന ശബ്ദതാരാവലിയിൽ ഇല്ലാത്ത ഒരു പുതിയ പദവും അവിടെ സ്ത്രീകൾ ഉപയോഗിച്ചിട്ടില്ല. ചില പദങ്ങൾക്ക് അലങ്കാരവും ഉൽപ്രേക്ഷയും കൊടുത്തിട്ടുണ്ടാവാം ,അത് സീൻ കളർ ഫുൾ ആകാനാണെന്ന് കരുതിയാൽ മതി.
പൂഞ്ഞാറുകാരൻ ഒരുവൻ ചാനലിൽ കുരച്ചത് ‘ചന്ത പെണ്ണുങ്ങളെപ്പോലെ പെരുമാറി ‘എന്ന് ! ചന്തയിൽ അദ്ധ്വാനിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ പുച്ഛിക്കുന്ന ഇവൻ മറ്റൊരു ഞരമ്പൻ !

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാള സിനിമയുടെ മുത്തച്ഛന്‍ വിടവാങ്ങി ;അന്ത്യം 98 ാം വയസില്‍

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു;അന്ത്യം 98 ാം വയസില്‍. പയ്യന്നൂരിലെ ആശുപത്രിയിലായ…