തൃശൂർ: സമൂഹമാധ്യമങ്ങളിൽ വൈറലായ പോസ്റ്റിനുടമയായ നീതു ജോൺസൺ മങ്കര എന്ന പെൺകുട്ടിയ മണിക്കൂറുകളോളം റോഡിൽ കാത്തിരുന്ന് അനിൽ അക്കര എം.എൽ.എ. പക്ഷേ അവൾ എത്തിയില്ല. വീടില്ലാത്ത പ്ലസ് ടുവിദ്യാർഥിനിയെ നേരിട്ടു കണ്ട് പരിഹാരമുണ്ടാക്കാനാണ് രാവിലെ 9 മുതൽ അനിൽ അക്കര എം.എൽ.എ മങ്കര റോഡിൽ കാത്തിരുന്നത്. നീതു വരാതിരുന്നതോടെ തനിക്കെതിരായ വ്യാജപ്രചാരണങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ് എം.എൽ.എ
‘സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്‌സ്‌റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന എന്റെ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള വീടെന്നത് ഞങ്ങളെപ്പോലെ നഗരസഭ പുറമ്പോക്കിൽ ഒറ്റമുറിയിൽ താമസിക്കുന്നവരുടെ വലിയ സ്വപ്‌നമാണ്. ഞങ്ങളുടെ കൗൺസിലർ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷനിൽ ലിസ്റ്റിൽ ഞങ്ങളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകർക്കരുത് പ്ലീസ്’ നീതു ജോൺസൺ, മങ്കര എന്നായിരുന്നു കുറിപ്പ്.
ഇതിന് പ്രതികരണമായാണ് എം.എൽ.എ രംഗത്തെത്തിയത്. നീതു ജോൺസണെ കണ്ടെത്താൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടെന്ന് എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു. അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി താനും കൗൺസിലർ സൈറാബാനു ടീച്ചറും എങ്കേക്കാട് മങ്കട റോഡിൽ രാവിലെ ഒമ്പത് മുതൽ 11 വരെ കാത്തിരിക്കുമെന്നും നീതുവിനും നീതുവിനെ അറിയുന്ന ആർക്കും ഈ വിഷയത്തിൽ തന്നെ സമീപിക്കാമെന്നും അനിൽ അക്കര വ്യക്തമാക്കുകയുണ്ടായി.
‘നീതു മോളെ കാണാൻ ഈ ചേച്ചിയും’ എന്ന് പ്രഖ്യാപിച്ച് രമ്യ ഹരിദാസ് എം.പിയും അനിൽ അക്കരയ്‌ക്കൊപ്പം കൂടി. രണ്ടു മണിക്കൂറോളമാണ് ഇവർ നീതുവിനായി റോഡരികിൽ കാത്തിരുന്നത്. കുട്ടിയും അമ്മയും ഇനിയും ഏതുസമയത്ത് വന്നാലും സഹായിക്കാമെന്നും വീടുവെച്ചുകൊടുക്കാമെന്നും പറഞ്ഞാണ് രമ്യയും അനിലും കാത്തിരിപ്പ് അവസാനിപ്പിച്ചത്.
സി.പി.എം സൈബർ ഇടങ്ങളിൽക്കൂടിയാണ് നീതു ജോൺസണിന്റെത് എന്ന പേരിൽ പോസ്റ്റ് പ്രചരിച്ചിരുന്നത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫഌറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതികളുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ വലിയ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ് അനിൽ അക്കരയും യുഡിഎഫും. ഈ സാഹചര്യത്തിൽ രാഷ്ട്രീയം കളിച്ച്, തങ്ങൾക്ക് ലൈഫ് പദ്ധതി പ്രകാരം കിട്ടേണ്ട ഫഌറ്റ് ഇല്ലാതാക്കരുത് എന്ന് പറഞ്ഞ് നീതു ജോൺസൺ എന്ന പേരിൽ പോസ്റ്റിറക്കിയത് സിപിഎം അനുഭാവികളാണന്നാണ് കരുതുന്നത്. ചുവപ്പിന്റെ മാലാഖ എന്ന പേരിലുള്ള പേജിൽ നിന്നാണ് ഈ പോസ്റ്റ് വന്നിരിക്കുന്നത്. ഇത് വ്യാജ പോസ്റ്റാണ് എന്നാണ് കോൺഗ്രസ്, യുഡിഎഫ് അനുകൂലികളുടെ വാദം.
നീതു ജോൺസൺ എന്നൊരാളില്ലെന്നും സിപിഐ സൈബർ ഗ്രൂപ്പുകൾ സൃഷ്ടിച്ച സാങ്കൽപ്പിക കഥാപാത്രമാണ് നീതുവെന്നും എംഎൽക്കെതിരായ പ്രചാരണത്തിന് ഇത്തരം വ്യാജമായ കാര്യങ്ങൾ സിപിഎം ഉപയോഗിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഏതായാലും ഇന്നലത്തെ കാത്തിരിപ്പോടെ നീതു എന്നൊുരു കഥാപാത്രമില്ലന്ന് ബോദ്ധ്യമായി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…