അശ്ലീല യൂട്യൂബർ വിജയ് പി.നായർ വിഷയത്തിൽ സ്ത്രീകളെടുത്ത നിലപാടിനെ കടന്നാക്രമിച്ച് വീണ്ടും പി.സി.ജോർജ് എം.എൽ.എ. ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകൾ യൂട്യൂബിൽ കയറി കാണണം. ശ്രീലക്ഷ്മി അറയ്ക്കലെന്ന് അടിച്ച് നോക്കിയാൽ ഇവളുടെയൊക്കെ മഹത്വം കാണാമെന്നും പിസി ജോർജ് പറഞ്ഞു. അവളെയൊക്കെ വെടിവച്ച് കൊല്ലാൻ നാട്ടിൽ ആളിലല്ലോ ദൈവമേ എന്നാണ് ഒരു പ്രമുഖഓൺലൈൻ പ്രസിദ്ധീകരണത്തോട് സംസാരിക്കവെ പി.സി ജോർജ് പറഞ്ഞത്.
ഞാൻ ഇവളുമാരെ പറ്റി പറഞ്ഞതൊക്കെ കുറഞ്ഞുപോയെന്നാണ് എന്റെ അഭിപ്രായം. അവളൊരു മനുഷ്യസ്ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേർന്ന സ്ത്രീയാണോ അവൾ. കുട്ടികളെ നശിപ്പിക്കാനാണ് ഇതൊക്കെ. പിള്ളേര് ഇന്നലെ അവളുടെ ഫേസ്ബുക്ക് കുറിപ്പുകൾ എന്നെ കൊണ്ടുവന്ന് കാണിച്ചു. എന്റെ ദൈവമേ..അതൊക്കെ നമ്മുടെ പെൺപിളളേരും ചെറുപ്പക്കാർ പിളേളരും കണ്ടാലുളള അവസ്ഥ ആലോചിച്ച് നോക്കിക്കേ…
ഒന്നാമതെ മുഴുവൻ കഞ്ചാവ് മാഫിയയാണ്. കുഞ്ഞുങ്ങളെ പൂർണമായും നശിപ്പിക്കാനല്ലേ ഇവളുമാർ ഇറങ്ങി തിരിച്ചിരിക്കുന്നത്.
വിജയ് പി നായരെ ഈ സ്ത്രീകൾ പോയി അടിക്കാൻ പാടില്ലായിരുന്നുവെന്നും പിസി ജോർജ് പറയുന്നു.
അതേസമയം വിജയ് പി നായരേയും പി.സി ജോർജ് കുറ്റപ്പെടുത്തുന്നുണ്ട്.’അവന്റെ പോസ്റ്റൊക്കെ ഞാൻ കണ്ടു. അവൻ രണ്ട് അടിക്ക് അർഹനാണ്. അതിൽ യാതൊരു തർക്കവുമില്ല. പക്ഷേ ഇവളുമാർ ചെയ്തത് പോലെയല്ല ചെയ്യേണ്ടത്. കെട്ടിയവന്മാരെ വിട്ട് രണ്ടടി കൊടുത്താലും കുഴപ്പമില്ലായിരുന്നു.അവനെ ഞാനാണെങ്കിൽ ഒറ്റച്ചവിട്ടിന് കൊന്നേനെയെന്നും പിസി പറയുന്നുണ്ട്. വിജയ് പി നായർ ആൺവർഗത്തിന് അപമാനമാണെന്നും പിസി പറഞ്ഞു. ശാന്തിവിളയുടെ വീഡിയോ താൻ കണ്ടില്ല. അത് കാണാതെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും പിസി വ്യക്തമാക്കി.
സിപിഎമ്മിനെതിരെയും പിസി ജോർജ് രംഗത്തെത്തി. ഇടത് പുരോഗമനത്തിന്റെ മഹത്വം കൊണ്ടാണല്ലോ സി.പി.എം എം.എൽ.എക്കെതിരെ ഒരു പാർട്ടി സഖാവ് ലൈംഗിക പീഡനത്തിന് കേസ് കൊടുത്തത്. അത് പാർട്ടി കമ്മിറ്റി തീരുമാനിക്കുമെന്നാണ് വനിത കമ്മിഷൻ അദ്ധ്യക്ഷ പറഞ്ഞത്. മറ്റുളളവരെല്ലാം കോടതിയിൽ പോണം സി.പി.എംകാർ വൃത്തികെട്ട പണി ചെയ്താൽ പാർട്ടി കമ്മിറ്റി പിസി പറഞ്ഞു.
ഓരോരുത്തരുടെ സ്വഭാവം അനുസരിച്ചാണ് അവർ പ്രതികരിക്കുന്നതെന്നും നിയമവ്യവസ്ഥ കയ്യിലെടുക്കുന്നത് തെറ്റാണെന്നും പിസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…