ലഖ്‌നൊ: ഉത്തർപ്രദേശിലെ ഹത്രാസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകും വഴി പ്രിയങ്കാ ഗാന്ധിയെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പൊലീസ് മാപ്പ് പറഞ്ഞു.

സംഭവം നടന്ന് 24 മണിക്കൂറിനു ശേഷമാണ് ഉത്തർപ്രദേശ് പോലീസ് ഖേദം പ്രകടിപ്പിക്കുന്നത്. പൊലീസിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നുവരുന്നതിനിടെയാണ് മാപ്പ് ചോദിച്ച് പൊലീസ് രംഗത്തെത്തിയത്.

പെൺകുട്ടിയുടെ വീട്ടിലേക്ക് പോവും വഴി നോയിഡയിലെ ടോൾ ഗേറ്റിൽവച്ച് പുരുഷ പോലീസ് ഉദ്യോഗസ്ഥർ പ്രിയങ്കയുടെ വസ്ത്രം പിടിച്ചു വലിച്ചിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ അന്വേഷണത്തിനും യു.പി പോലീസ് ഉത്തരവിട്ടു.

യു.പി പൊലീസിന്റെ നടപടിക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. യോഗിയുടെ കീഴിലെ പൊലീസിൽ വനിതാ പൊലീസ് ഇല്ലേ എന്ന് പ്രിയങ്കാ ഗാന്ധിയുടെ കുർത്തയിൽ ബലമായി പിടിച്ചുവലിക്കുന്ന യു.പി പൊലീസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മതവിദ്വേഷം പരത്തുന്ന വര്‍ഗീയ പരാമര്‍ശം, നമോ ടിവി ഉടമയ്ക്കും അവതാരകയ്ക്കും എതിരെ പോലീസ് കേസ്

  പത്തനംതിട്ട: മതവിദ്വേഷം പരത്തുന്ന വര്‍ഗീയ പരാമര്‍ശം നടത്തിയ യൂ ട്യൂബ് ചാനലിനെതിരെ പ…