ലഖ്‌നൗ: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തിൽ കുത്തിപ്പിടിച്ച സംഭവത്തിൽ അമർഷവുമായി ബിജെപി നേതാവ്. സംഭവത്തിൽ പോലീസുകാരനെതിരെ കടുത്ത നടപടി വേണനെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ഹാത്റാസിലേക്കുള്ള യാത്രമധ്യേയാണ് ഡെൽഹി-യുപി അതിർത്തിയിൽ വെച്ച് പോലീസ് പ്രിയങ്കയുടെ കുപ്പായത്തിൽ കയറി പിടിച്ചത്.
‘ഒരു പുരുഷ പോലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തിൽ കുത്തിപ്പിടിക്കാൻ എങ്ങനെ ധൈര്യം വന്നു. ഇന്ത്യൻ സംസ്‌കാരത്തിൽ വിശ്വസിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസുകാരനെതിരെ നടപടിയെടുക്കണം’-ചിത്രം സഹിതം ചിത്ര ട്വീറ്റ് ചെയ്തു.
ചിത്രക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ചിത്ര വാഗ് പാർട്ടി മാറിയെങ്കിലും സംസ്‌കാരം മറന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എൻസിപിയിലായിരുന്ന ചിത്ര കഴിഞ്ഞ വർഷമാണ് ബിജെപിയിൽ ചേർന്നത്. ഹാത്റസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു പ്രിയങ്കയെയും രാഹുലിനെയും പോലീസ് തടയുകും അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഊരാളുങ്കല്‍ സൊസൈറ്റി കോഴിക്കോട് ഓഫീസില്‍ ഇ.ഡി പരിശോധന

    കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, മിനാമി ഇടപാടുകള്‍ അന്വ…